ഷിക്കാഗൊ: ഒഹെയര്‍ എയര്‍പോര്‍ട്ടിലെ ഷെല്‍ട്ടര്‍ തകര്‍ന്നു വീണു അരക്കു താഴെ ചലനശക്തി നഷ്ടപ്പെട്ട യുവ നര്‍ത്തകിക്ക് 115 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ധാരണയായതായി യുവതിയുടെ അറ്റോര്‍ണി ജനുവരി 16 ചൊവ്വാഴ്ച അറിയിച്ചു.

സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഒരു കേസ്സില്‍ ആദ്യമായാണ് ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി നല്‍കുന്നതെന്നും അറ്റോര്‍ണി പറഞ്ഞു.

ടയര്‍നി ഡാര്‍ഡന്( Tierney Dardew) സംഭവിച്ച പരിക്കിന് സിറ്റിയാണ് ഉത്തരവാദിയെന്ന കഴിഞ്ഞ ആഗസ്റ്റില്‍ ജൂറി വിധിച്ചിരുന്നു.

26 വയസ്സു മാത്രം പ്രായമുള്ള ഡാര്‍ഡന്റെ തുടര്‍ ജീവിതത്തിന് ആവശ്യമായ ചികിത്സയും മറ്റു സൗകര്യങ്ങളും നിറവേറ്റുന്നതിന് ഈ തുക പര്യാപ്തമാകുമെന്നാണ് അറ്റോര്‍ണി പാട്രിക്ക് സാല്‍വി പറഞ്ഞത്.

ഒഹെയര്‍ എയര്‍പോര്‍ട്ടിന്റെ രണ്ടാം ടെര്‍മിനല്‍ വഴിയില്‍ യാത്രക്കാര്‍ക്കുള്ള ഷെല്‍ട്ടറില്‍ ഡാര്‍ഡനും, മാതാവും, സഹോദരിയുമായി നില്‍ക്കുമ്പോള്‍ ഷെല്‍ട്ടര്‍ തകര്‍ന്നു വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും, അരക്കു താഴെ ചലനശക്തി നഷ്ടപ്പെടുകയുമായിരുന്നു.

ചിക്കാഗോ സിറ്റി ഇത്തരത്തില്‍ അപകടത്തില്‍പെടുന്നവര്‍ക്കായി 500 മില്യണ്‍ ഡോളറിന്റെ ഇന്‍ഷ്വറന്‍സ് എടുത്തിരുന്നു.

ഡാന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഡാര്‍ഡന്(21) സിറ്റിയുടെ 115 മില്യണ്‍ ഡോളറും, ഇന്‍ഷ്വറന്‍സ് തുകയും ഉള്‍പ്പെടെ 148 മില്യണ്‍ ഡോളറാണ് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here