1439548020_a1

ഫ്‌ളോറിഡ: സെന്റ്‌ മേരീസ്‌ ക്ലബ്‌ ഓര്‍ലാന്റോയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്‌ച നീണ്ടുനിന്ന ബാഡ്‌മിന്റന്‍ 2015 വിജയകരമായി സമാപിച്ചു. ലോകോത്തര നിലവാരമുള്ള 12 ടീമുകളെ അണിനിരത്തിക്കൊണ്ട്‌ ക്ലിയര്‍ വണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഓര്‍ലാന്റോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കായികപ്രേമികള്‍ തടിച്ചുകൂടി. യുവതലമുറയുടെ താത്‌പര്യങ്ങളെ മുന്‍നിര്‍ത്തി തുടങ്ങിയ ഈ നവീന ക്ലബിന്റെ ആദ്യ ടൂര്‍ണമെന്റിനു ചുക്കാന്‍ പിടിക്കാന്‍ ഇടവക വികാരി ഫാ. ജോര്‍ജ്‌ കുപ്പയിലും, ഇന്ത്യയില്‍ നിന്നും മുന്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. ബൈജു അവിട്ടപ്പള്ളിയും എത്തിച്ചേര്‍ന്നിരുന്നു. കായികപ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ സാബു ആന്റണി & ജോമോന്‍ സ്‌കറിയ ടീം, മാത്യു ജോസഫ്‌ ആനാലില്‍ & ടോം മന്നംചേരില്‍ ടീമിനെ 15- 6, 7- 15, 9- 15 എന്ന സ്‌കോറില്‍ കീഴ്‌പ്പെടുത്തി. മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ജോളി പീറ്റര്‍ & ജോസഫ്‌ ജോണ്‍ (ജിക്കു) കനേഡിയന്‍- അമേരിക്കന്‍ പ്രതിഭകളായ ബെന്നി കുര്യാക്കോസ്‌ & അനില്‍ ജോസഫ്‌ ടീമിനെ 16-14, 5-15, 1-15 എന്ന സ്‌കോറില്‍ തകര്‍ത്തു.

 

ടൂര്‍ണമെന്റിന്റെ വിജയത്തിനായി സ്‌പോണ്‍സര്‍ഷിപ്പ്‌ നല്‍കി സഹായിച്ച ബോബി ഏബ്രഹാം, ടോം രാജ്‌ ചോരത്ത്‌, ഡോ. അനൂപ്‌ സെബാസ്റ്റ്യന്‍ പുളിക്കല്‍, ജിബി ജോസഫ്‌, സോണി തോമസ്‌ കണ്ണോത്തുറ, സോണി ചെറിയാന്‍ കൈതപ്പറമ്പില്‍, ജയ്‌സണ്‍ പോള്‍, മാത്യു സൈമണ്‍ എന്നിവര്‍ക്ക്‌ ക്ലബ്‌ അംഗങ്ങള്‍ നന്ദി രേഖപ്പെടുത്തുകയും, വരും വര്‍ഷങ്ങളില്‍ വളരെ വിപുലമായ രീതിയില്‍ ടൂര്‍ണമെന്റ്‌ നടത്തണമെന്ന്‌ കായിക പ്രേമികള്‍ ക്ലബ്‌ സംഘാടകനായ മാത്യു സൈമണോട്‌ ആവശ്യപ്പെടുകയും ചെയ്‌തു.

 

LEAVE A REPLY

Please enter your comment!
Please enter your name here