1439887914_a4

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തിന്‌ അഭിമാനമായ കേരളാ സെന്റര്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഒത്തുകൂടി അത്യുത്സാഹപൂര്‍വ്വം ആഘോഷിച്ചു. സെന്റര്‍ പ്രസിഡന്റ്‌ തമ്പി തലപ്പിള്ളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ഐ.എന്‍.ഒ.സി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ്‌ ഏബ്രഹാം, ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന്‌ നടന്ന സ്വാതന്ത്ര്യദിന പൊതുസമ്മേളനത്തില്‍ കേരളാ സെന്റര്‍ സ്ഥാപക പ്രസിഡന്റ്‌ EM സ്റ്റീഫന്‍, ജോര്‍ജ്‌ ഏബ്രഹാം, തോമസ്‌ ടി. ഉമ്മന്‍, ജസ്റ്റീസ്‌ ഫോര്‍ ഓള്‍ നേതാവ്‌ തോമസ്‌ കൂവള്ളൂര്‍, പി.ടി. പൗലോസ്‌, നന്ദകുമാര്‍ ചാണയില്‍, പീറ്റര്‍ നീണ്ടൂര്‍, പ്രൊഫ. തെരേസാ ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രൊഫ. എന്‍.പി. ഷീല, രാജു തോമസ്‌ എന്നിവര്‍ കവിത ആലപിച്ചു. കേരളാ സെന്റര്‍ സ്വാതന്ത്ര്യദിന ചടങ്ങിന്റെ ചെയര്‍മാന്‍ ഏബ്രഹാം തോമസ്‌ (എബി) പരിപാടികളുടെ എം.സിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here