ഹ്യൂസ്റ്റണ്‍: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയിലെത്തിയിട്ടുള്ള റാന്നി എംഎല്‍എ രാജു എബ്രഹാം, ലോകപ്രശസ്ത മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട്, സി.പി.ഐ.എം. നേതാവും തിരുവല്ല അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ അഡ്വ. ആര്‍. സനല്‍ കുമാര്‍ എന്നിവര്‍ക്ക് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) സ്വീകരണം നല്‍കുന്നു.

ജൂണ്‍ 30 ശനിയാഴ്ച വൈകീട്ട് 4:30ന് അസ്സോസിയേഷന്‍ ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln, Stafford, TX 77477) 

വെച്ചാണ് സ്വീകരണം നല്‍കുന്നത്. എല്ലാ മലയാളികളേയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷ്വ ജോര്‍ജ് 281 773 7988, സുനില്‍ മേനോന്‍ 832 613 2252, ബാബു മുല്ലശ്ശേരില്‍ 281 450 1410, ആന്‍ഡ്രൂസ് ജേക്കബ് 713 885 7934, എബ്രഹാം ഈപ്പന്‍ 832 541 2456.

LEAVE A REPLY

Please enter your comment!
Please enter your name here