കഴിഞ്ഞ 18 വര്‍ഷമായി വളരെ അനുഗ്രഹപ്രദമായി നടത്തി വരുന്ന ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ ഏരിയയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ സംയുക്തമായ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഈ വര്‍ഷം യോങ്കേഴ്‌സിലുള്ള എംജി.എം. സ്റ്റഡി സെന്റര്‍ (PS 29, 47 Croydon Road, Yonkers NY-10710) ല്‍ വച്ച് നടത്തപ്പെടുന്നതാണ്.ഡിസംബര്‍ 30ന് ഞായറാഴ്ച വൈകുന്നേരം 4 മണിയോടുകൂടെ സന്ധ്യാ നമസ്കാരവും അതെ തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഓറഞ്ച്ബര്‍ഗ് ബതനി മാര്‍ തോമ ചര്‍ച്ചിന്റേയും, സ്‌റ്റേറ്റന്‍ ഐലന്റ് ടാബര്‍ മാര്‍ തോമസ് ചര്‍ച്ചിന്റേയും വികാരിയായ റവ.ഫാ.സജു ബി. ജോണ്‍ ആണ് ക്രിസ്മസ് ദൂത് നല്‍കുന്നത്.ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫേയ്മ് വില്ല്യം ഐസക്കിന്റേയും ഡെല്‍സി നൈനാന്റേയും ക്രിസ്ത്യന്‍ ഗാനമേള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നതായിരിക്കും.

പങ്കെടുക്കുന്ന പള്ളികളില്‍ നിന്നുള്ള സംയുക്ത ക്വൊയറിന്റെ ഗാനാലാപനവും, നേറ്റിവിറ്റി ഷോ, കാന്‍ഡില്‍ ഡാന്‍സ്, ഭക്തിഗാനങ്ങള്‍, സ്കിറ്റ് ഡാന്‍സ്, ക്രിസ്മസ് കരോള്‍, സാന്റ ക്ലോസിന്റെ വരവ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്.

പരിപാടികളുടെ അനുഗ്രഹീതമായ നടത്തിപ്പിനുവേണ്ടി ബിഡ്ബ്യൂ ഓസി പ്രസിഡന്റ് റവ.ഫാ. നൈനാന്‍ ടി ഈശോ അച്ചനോടും മറ്റെല്ലാ ഇടവകയിലേയും അച്ചന്‍മാരോടുമൊപ്പം കമ്മിറ്റി മെമ്പേഴ്‌സ് ഇടവകളിലെ മറ്റെല്ലാ ആത്മീയ സംഘടനകളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.

കോഓര്‍ഡിനേറ്റര്‍ എം.വി.കുര്യന്‍സെക്രട്ടറി മാത്യൂ ജോര്‍ജ്ട്രഷറര്‍ വര്‍ഗീസ് പി.ജോര്‍ജ്‌പ്രോഗ്രാമുകളുടെ അവസാനം വന്നു ചേരുന്ന എല്ലാവര്‍ക്കും വേണ്ടി ഒരുമിച്ചുള്ള ഒരു ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ടെന്നുള്ളതാണ് ആഘോഷങ്ങളുടെ മറ്റൊരു പ്രത്യേകത.

ലോകത്തില്‍ രക്ഷകനായി യേശുനാഥനു വന്നു പിറന്നു എന്ന് ഒരിക്കല്‍ക്കൂടെ മനുജ കുലത്തെ അറിയിക്കുന്നതായ ഈ ദിനങ്ങളില്‍ ബിഡ്ബ്ലൂഓസിയുടെ ക്രിസ്മസ് ആഘോങ്ങളെ ധന്യമാക്കുവാന്‍ നിങ്ങള്‍ എല്ലാവരുടേയും വിലയേറിയ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ.ഫാ.നൈനാന്‍ ടി. ഈശോ 914 645 0101

കോ.ഓര്‍ഡിനേറ്റര്‍എം.വി.കുര്യന്‍ 914 830 8644

ട്രഷറര്‍ വര്‍ഗീസ് പി.ജോര്‍ജ് 914 779 4291

സെക്രട്ടറി മാത്യു ജോര്‍ജ് 914 779 6192

ഷൈനി ഷാജന്‍ ജോര്‍ജ്, ബിഡബ്ലൂഓസി പി.ആര്‍.ഓ.

 

LEAVE A REPLY

Please enter your comment!
Please enter your name here