ഹൃത്തിൽ കത്തിച്ചൊരായിരം പൂത്തിരികളുമായ്

ക്രിസ്തുമസ് ഇതാ വീണ്ടും വന്നീ ധനുമാസരാവിൽ   

ഇരുളകറ്റി പ്രകാശ പ്രഭ പരത്തി എൻ നാവിലേശു  

നൽകി ഉറക്കെ പാടുവാൻ ഇമ്പമേറും ഗാനങ്ങളും

 

ഉണ്ണി യേശു പിറന്ന നാളെത്ര സുന്ദരം, മാനവർക്കും

അതി സന്തോഷം രക്ഷകൻ തൻ അത്ഭുത ജനനം

പാപത്തിൻ ഇരുളിൽ കഴിഞ്ഞ മാനവർക്കൊരു 

പ്രത്യാശയായി, ത്യാഗമായി തീരുവാൻ വന്നവൻ

 

ശത്രുവിനെ സ്നേഹിപ്പവതെന്തിനെന്നു ചോദിക്കവേ 

ചൊന്നവനെന്നോടു “നിൻ ശത്രുവുമെൻ സൃഷ്ഠിയത്രേ

സ്നേഹിക്ക! സ്നേഹിക്ക! ഏഴു ഏഴുവത് വട്ടത്തോളം

ക്ഷമിക്കുകയെന്നാൽ പൊറുക്കാം നിൻ പിഴകളോരോന്നും”   

 

അത്ഭുത മന്ത്രി, വീരനാകും ദൈവം പിന്നെ സമാധാനത്തിൻ പ്രഭു എന്നു ലോകമറിഞ്ഞു അങ്ങയെ… 

സകല ലോകർക്കും  നിത്യ ജീവൻ കനിഞ്ഞു നൽകി    

സ്നേഹത്തിൻ മാതൃകയായി മാറിയ നിനക്കെൻ പ്രണാമം! 

LEAVE A REPLY

Please enter your comment!
Please enter your name here