അറ്റ്ലാന്റിക് സിറ്റി: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷൻ അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ 2020 ജൂലൈമുതൽ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട് എന്നിവർ  അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടൽ ആയ ബാലിസ് കാസിനോ റിസോർട് ആൻഡ് കൺവൻഷൻ സെന്റർ  ഫൊക്കാനാ നാഷണൽ കൺവൻഷനി നായി ബുക്ക് ചെയ്തതായി അവർ  അറിയിച്ചു.കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാർ ഹോട്ടൽ അധികൃതരുമായി ഒപ്പിട്ടു.

 അറ്റ്ലാന്റിക് സിറ്റിയിൽ ആദ്യമായാണ് ഫൊക്കാനാ കൺവൻഷന് അരങ്ങുണരുന്നത്. ആബാലവൃദ്ധം ജനങ്ങൾക്കും ആസ്വദിക്കുവാൻ സാധിക്കുന്ന കാസിനോ നഗരമായ അറ്റ്ലാന്റിക് സിറ്റി കൺവൻഷന് എത്തുന്നവർക്ക് നവ്യാനുഭവമാകും പ്രദാനം ചെയ്യുക. എല്ലാ വിധ സൗകര്യങ്ങളോടും കൂടി ബാലിസ് കാസിനോ ഹോട്ടൽ ഫൊക്കാനാ കൺവൻഷന് തയ്യാറാകുമ്പോൾ കൺവൻഷൻ പ്രതിനിധികൾക്ക്  മഹോത്സവം മറക്കാനാവാത്ത അനുഭവം തന്നെ  ആയിരിക്കും. കൺവൻഷന് എത്തുന്ന പ്രതിനിധികൾക്കെല്ലാം ഒരു ഫ്ലോറിൽ തന്നെ താമസിക്കുവാനും കൂടുതൽ ആളുകൾ എത്തിയാലും താമസിക്കുവാൻ ഉള്ള സൗകര്യവുംഅതോടൊപ്പം  വിശാലമായ ബീച്ചും , ഷോപ്പിങ്ങിനുള്ള  സെന്ററുകളും  ഒക്കെയാണ്   റിസോട്ടിന്റെ പ്രത്യേകത

ഒരു അന്തർദ്ദേശീയ കൺവൻഷൻ അതിന്റെ പ്രൗഢിയോടു കൂടി അവതരിപ്പിക്കുവാനും, ആസ്വദിക്കുവാനും അറ്റ്ലാന്റിക് സിറ്റിക്ക് കഴിയും  എന്നത് നഗരത്തിന്റെ പ്രത്യേകതയാണെന്ന് പ്രിസിഡന്റ് മാധവൻ പി നായർ അഭിപ്രായപ്പെട്ടു. അന്തർദ്ദേശീയ  കൺവൻഷനിൽ പങ്കെടുക്കുന്നതോടൊപ്പം നഗരത്തെ ആസ്വദിക്കുവാനും ഓരോ ഡെലിഗേറ്റിനും കഴിയണം. ഫൊക്കാനയുടെ എല്ലാ നാഷണൽ കൺവൻഷൻ കളും ചരിത്രമായി മാറിയിട്ടുണ്ട്. സംഘാടനതലത്തിലും ,വിനോദ ,കലാ, സാഹിത്യ സാം സ്കാരിക 

സാമുനയത്തിലൂടെയും ന്യൂജേഴ്സി കൺവൻഷൻ ചരിത്രം സൃഷ്ടിക്കും എന്നും മാധവൻ ബി  നായർ  അഭിപ്രായപ്പെട്ടു.

നോര്ത്ത്അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്അറ്റ്ലാന്റിക് സിറ്റിയിലെ  ബാലിസ് കാസിനോ റിസോർട്ട് പര്യാപ്തമാണെന്ന കാര്യത്തില്യാതൊരു സംശയവുമില്ലെന്ന്‌  സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന മലയാളി മഹാ സമ്മേളനത്തിന്ആതിഥ്യമരുളാന്‍  അമേരിക്കയിലെ മലയാളികളോടൊപ്പം തന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേരുമെന്നും , ഇതൊരു ഫമിലി കൺവെൻഷൻ ആയിരിക്കുമെന്നും ഫൊക്കാനയുടെ പല കൺവെൻഷനുകൾക്കും നേതൃത്വം നൽകിയിട്ടുള്ള പോൾ കറുകപ്പള്ളിൽ അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് മാധവന്ബി. നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്സജിമോന്ആന്റണി, കൺവെൻഷൻ ചെയർമാൻ  ജോയ് ചാക്കപ്പന്‍, പേട്രൺ പോള്കറുകപ്പള്ളി,   അസോസിയേറ്റ് ട്രഷറര്ഷീല ജോസഫ്‌,  വിമെൻസ് ഫോറം ചെയർപേഴ്സൺ  ലൈസി അലക്സ് ,ട്രസ്ടീബോർഡ് വൈസ്ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, ദേവസി പാലാട്ടി ,അലക്സ് തോമസ്ഫിലഡല്ഫിയയില്നിന്നു വിന്സന്റ് ഇമ്മാനുവല്തുടങ്ങിയവര്ഫൊക്കാനയെ പ്രതിനിധീകരിച്ചും  ബാലിസിന്റെ പ്രതിനിധിയായിഗ്രൂപ്പ് സെയില്സ് ഡയറക്ടര്ജിം മറോട്ടും കരാറില്ഒപ്പു വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here