ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ ചിലവ് ചുരുക്കലിന്റെ ഭാഗമായും കേരളത്തിലെ പ്രകൃതി ദുരന്തത്തിൽ പങ്കു ചേരുന്നതിന്റെ ഭാഗമായും ലളിതമായി ആചരിച്ചുകേരളത്തിൽ വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്തു നടത്തുന്ന പ്രൊജെക്ടുകൾക്കു കൈത്താങ്ങൽ നൽകുക കൂടിയാണ് ലക്ഷ്യമെന്ന് പ്രൊവിൻസ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം അറിയിച്ചു.  

 വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ പി. സി. മാത്യു യോഗം ഉത്ഘാടനം ചെയ്തു. വേൾഡ് മലയാളീ കൗൺസിൽ കേരളത്തിൽ ചെയ്യുന്ന ദുരിതാശ്വസ പ്രവർത്തനങ്ങളെ പറ്റി അദ്ദേഹം വിവരിച്ചു. കൊച്ചിയിൽ കഴിഞ്ഞ 13 നു കൂടിയ ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിംഗിൽ എടുത്ത തീരുമാനം അനുസരിച്ചു വീടില്ലാത്തവർക്കുവേണ്ടി ആദ്യഘട്ടം ഇരുപത്തി അഞ്ചു വീടുകൾ വയ്ക്കുവാൻ തീരുമാനിച്ചതായി ഗ്ലോബൽ സെക്രട്ടറി സി. യു. മത്തായിയും പ്രസിഡന്റ് ജോണി കുരുവിളയും സംയുക്തമായി അറിയിച്ചതായി പി. സി. മാത്യു  തന്റെ പ്രസംഗത്തിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ പ്രൊവിൻസുകളാണ് വീടുകൾ സ്പോൺസർ ചെയ്യുക.

 പ്രൊവിൻസ് പ്രസിഡന്റ് ശ്രീ. വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഴിഞ്ഞ ഒരു വർഷം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിഅമേരിക്ക റീജിയൻ കോൺഫറൻസ് പ്രൊവിൻസ് ഹോസ്റ്റ് ചെയ്യുകയും ഫോറസ്റ്റേഷൻ പ്രൊമോട്ട് ചെയ്യുന്നതിനായി ബാക് യാർഡിൽ മരം വച്ച് പിഡിപിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതു കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വസത്തിനായി പ്രൊവിൻസ് ചെയ്ത പ്രവർത്തനങ്ങൾ അദ്ദേഹം വിവരിച്ചു. പ്രകൃതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി അമേരിക്ക റീജിയന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഡോക്യൂമെണ്ടറികൾ (An Oath for Survival, unarve) എന്നിവയും ഹോസ്റ്റ് ചെയ്യുവാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നതായി അദ്ദേഹം പറഞ്ഞു.

ചാരിറ്റി ചെയർ സാം മാത്യു സമർപ്പിച്ച റിപ്പോർട്ടിൽ കുട്ടനാട്ടിലും, മറ്റു ആതുരാലയങ്ങളിലുമായി ചെയ്ത സഹായങ്ങളെപ്പറ്റി വിവരിച്ചു.

  ബഹ്റൈൻ സയാനി സൂപ്പർ സ്പെഷ്യലിറ്റി മുൻ നഴ്സിംഗ് ഡയറക്ടർ ശ്രീമതി മേരി തോമസ് ക്രിസ്തുമസ് സന്ദേശം നൽകിക്രിസ്തു സ്നേഹത്തിന്റെ പ്രതിബിംബം ആണെന്ന് മാത്രമല്ല സ്വയം ബലിയായി ക്രൂശിൽ ജീവൻ കൊടുത്തതിനാൽ മാനവ ജാതിക്കു പ്രത്യാശ പകർന്നു എന്നും പ്രത്യേകിച്ച് നിത്യേന ആടുകളെ കൊന്നു യാഗം കഴിച്ചിരുന്ന ആട്ടിടയർക്കു എന്നേക്കും ആശ്വസമായി തീർന്നു എന്നും മേരി തന്റെ പ്രസംഗത്തിൽ പറഞ്ഞു. പുതുവർഷം ലോകം എമ്പാടുമുള്ള മലയാളികൾക്ക് നന്മകളുടെ വര്ഷമാകട്ടെ എന്ന് മേരി ആശംസിച്ചു.

 ഹെൽത്ത് ഫോറം ചെയർ ബിജി എഡ്വേർഡ് ആശംസ പ്രസംഗം നടത്തിധാരാളം നഴ്സുമാർ അടങ്ങുന്ന മലയാളീ കൂട്ടായ്മയാണ് വേൾഡ് മലയാളീ കൗൺസിൽ എന്നും ഹെൽത്ത് സംബന്ധമായ പദ്ധതികൾക്ക് രൂപം കൊടുക്കുമെന്നും പറഞ്ഞുഒപ്പം റീജിയണൽ കോണ്ഫറന്സില് നടത്തിയ യൂത്ത് എംപവര്മെന്റ് സിമ്പോസിയം പ്രയോജനപ്രപദമായിരുന്നു എന്നും എടുത്തു പറഞ്ഞു.

 വൈസ് പ്രസിഡന്റ് സുനിൽ എഡ്വേർഡ്, തോമസ് ചെല്ലേത്, സാം മാത്യു, ബിസിനസ് ഫോറം കോഓർഡിനേറ്റർമാരായ  ഷാജി നിരക്കൽഅനിൽ മാത്യു ഓൾ സ്റ്റേറ്റ്, മനോജ് ഡബ്ലു. എഫ്. ജി, തോമസ് മാത്യു, റജി കയ്യാലക്കകം, മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകിമാത്യു മത്തായി മനോഹരമായ  ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചുകുട്ടികളുടെ പാട്ടും, വൈറ്റ് എലിഫന്റ് ഗെയിമും ലളിതമായ പരിപാടികൾക്ക് മനോഹാര്യം പകർന്നുഷേർലി ഷാജി നിരക്കൽ നന്ദി പ്രസംഗത്തിൽ പ്രോവിന്സിന്റെ പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുമെന്ന് അറിയിച്ചു.

 ഗ്ലോബൽ ചെയർമാൻ ഡൊ. . വി. അനൂപ്, ഗ്ലോബൽ പ്രസിഡന്റ്  ജോണി കുരുവിള, വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ, വൈസ് ചെയർ തങ്കമണി അരവിന്ദൻ, വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാൻ, അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, സെക്രട്ടറി സുധിർ നമ്പിയാർ, ട്രഷർ ഫിലിപ്പ് മാരേട്, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ബിസിനസ്സ് ഫോറം പ്രസിഡന്റ് ഫ്രിക്സ്മോൻ മൈക്കിൾ, പ്രൊവിൻസ് ചെയർമാൻ തോമസ് എബ്രഹാം മുതലായവർ ക്രിസ്തുമസ് ന്യൂ ഇയർ ആശംസകൾ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here