വാഷിങ്​ടൺ: അത്യാതുനിക സൗകര്യങ്ങൾ കൊണ്ട്​ സമ്പന്നമാണെങ്കിലും ലോകത്ത്​ ചികിത്സക്കായി ഏറ്റവും കൂടുതൽ പണം ചെലവാകുന്ന രാജ്യമാണ്​ അമേരിക്ക​. 62 ദിവസത്തെ ആശുപത്രി വാസത്തിന്​ ശേഷം രോഗം ഭേദമായ 70കാരൻ ആശുപത്രി ബിൽ കണ്ട്​ ഞെട്ടിയ വാർത്തയാണ്​ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്​. ​ മരണത്തി​​െൻറ വക്കിൽ നിന്നും കോവിഡ്​ ഭേദമായി ജീവിതത്തി​േലക്ക്​ മടങ്ങിയെത്തിയ മൈക്കൽ ഫ്ലോറിന്​​ ആശുപത്രി ചെലവായി 11 ലക്ഷം ഡോളറി​​െൻറ ബിൽ​​ ലഭിച്ച വിവരം സിയാറ്റിൽ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു​.

മാർച്ച്​ നാലിന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തി​​െൻറ നില ഒരുവേള വളരെ അധികം വഷളായിരുന്നു. മരണക്കിടക്കയിൽ വെച്ച്​ അവസാനമായി ഭർത്താവുമായി സംസാരിക്കുന്നതിനായി നഴ്​സ്​ ഇദ്ദേഹത്തി​​െൻറ ഭാര്യയെ​ ഫോൺ വിളിച്ചുനൽകിയ സന്ദർഭം വരെ ഉണ്ടായി.

എന്നാൽ ഏവരെയും അത്ഭുതപ്പെടു​ത്തിക്കൊണ്ട്​ മെയ്​ അഞ്ചിന്​ ആശുപത്രി വിട്ട ​ഫ്ലോറിനെ കാത്തിരുന്നത്​ 181പേജ്​ നീളമുള്ള ബില്ലായിരുന്നു. 11,22,501.04 ഡോളറാണ്​ ബില്ലായി ലഭിച്ചത്​.

9736 ഡോളറാണ്​ തീവ്രപരിചരണ വിഭാഗത്തിലെ ഒരുദിവസത്തെ ചാർജ്​. അത്​ സ്​റ്റെറൈൽ റൂമാക്കി മാറ്റിയതോടെ 42 ദിവസത്തേക്ക്​ 4,09,000 ഡോളർ ഈടാക്കി. 29 ദിവ​സം വ​െൻറിലേറ്ററിൽ കിടത്തി ചികിത്സിക്കാൻ ചെലവായത്​ 82,000 ഡോളർ. മരണവുമായി മല്ലിട്ട രണ്ടുദിവസത്തെ ചികിത്സക്ക്​ ആശുപത്രി ബില്ലിട്ടത്​ ലക്ഷം ഡോളറും.

എന്നാൽ വയോധികർക്കായി സർക്കാറി​​െൻറ ഇൻഷൂറൻസ്​ പദ്ധതിയിൽ അംഗമായിരുന്നതിനാൽ മാത്രമാണ്​ ​​ഫ്ലോറി​​െൻറ കീശ കാലിയാകാതെ രക്ഷ​െപട്ടത്​. നികുതിദായകരായ ജനങ്ങൾക്ക്​ ഇത്രയും ഭീമമായ തുക ചികിത്സ ചെലവായി വരുന്നതിൽ തനിക്ക്​ ലജ്ജ തോന്നുന്നുവെന്ന്​ ഫ്ലോർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here