ന്യു യോര്‍ക്ക്: മുന്ന് മാസം കൊണ്ട് മുപ്പതിനായിരത്തോളം മരണം കണ്ട ന്യു യോര്‍ക്ക് സ്‌റേറ് കോവിഡ് ബാധ പടിയിറങ്ങിപ്പോകുന്ന ചരിത്രത്തിലേക്ക് കണ്‍ തുറക്കുന്നു. അതോ ഇതിലും വലുത് ഇനിയും വരാനുണ്ടോ?

എന്തായാലും 24 മണിക്കൂറില്‍ 32പേര്‍ മാത്രമാണ്വെള്ളിയാഴ്ച സ്റ്റേറ്റില്‍ മരിച്ചതെന്ന് പത്ര സമ്മേളനത്തില്‍ ഗവര്‍ണര്‍ ആന്‍ഡ്രു കോമോ അറിയിച്ചു. ഈ മരണ സീസണിലെ ഏറ്റവും കുറഞ്ഞ നിരക്ക്. വ്യാഴാഴ്ച 42 -ഉം ബുധനാഴ്ച 36 -ഉം ആയിരുന്നു മരണം .

‘വേദനാജനകമെങ്കിലും ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ന്യു യോര്‍ക്കുകാര്‍ ആയിരക്കണക്കിനു ജീവന്‍ രക്ഷിച്ചു -ഗവര്‍ണര്‍ പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച 24,495മരണമാണ് സ്റ്റേറ്റില്‍ ഉണ്ടായത്. കൊറോണ എന്ന് കരുതുന്ന 5000 മരണം വേറെയും ഉണ്ടായി. സ്റ്റേറ്റില്‍ ആകെ 380,000പേര്‍ക്കാണ് രോഗബാധ.ആശുപത്രയില്‍ ഇപ്പോള്‍ 1734 പേരാണുള്ളത്. പുതുതായി രോഗം കണ്ടെത്തുന്നവര്‍ ഒരു ശതമാനം പോലുമില്ല.

വെസ്റ്റേണ്‍ റീജിയന്‍ ചൊവ്വാഴ്ചയും കാപ്പിറ്റല്‍ റീജിയന്‍ ബുധനാഴ്ചയും മൂന്നാം ഘട്ടത്തിലേക്ക് കടക്കും. റെസ്റ്റോറന്റുകള്‍ക്കും മറ്റും തുറക്കാം.ഇപ്പോള്‍ മിഡ് ഹഡ്‌സണ്‍ റീജിയന്‍, ലോംഗ് ഐലന്‍ഡ് എന്നിവ രണ്ടാം ഘട്ടത്തിലും ന്യു യോര്‍ക്ക് സിറ്റി ഒന്നാം ഘട്ടത്തിലുമാണ്. ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന പ്രക്ഷോഭം മൂലം രോഗവ്യാപനം ഇനിയും കാര്യമായി ഉണ്ടായിട്ടില്ല. അതെ സമയം പ്രക്ഷോഭം മൂലംന്യു യോര്‍ക്ക് സിറ്റി പോലീസിന്റെ 6 ബില്യണ്‍ ബജറ്റില്‍ നിന്ന് ഒരു ബില്യണ്‍ കുറക്കാന്‍നടപടികള്‍ പുരോഗമിക്കുന്നു. പോലീസ് സംഘടനകള്‍ ത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

പോലീസുകാര്‍ക്കെതിരായ അച്ചടക്ക നടപടി രഹസ്യമാക്കി വയ്ക്കാന്‍ അനുമതി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 50 -എ നീക്കം ചെയ്തു. സ്‌റേറ് ലെജിസ്ലേച്ചര്‍ പാസാക്കിയ നിയമം ഗവര്‍ണര്‍ ഒപ്പിട്ടു. അത് പോലെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിച്ച്(ചോക് ഹോള്‍ഡ്) അറസ്റ്റ് ചെയ്യുന്നതും നിരോധിച്ചു.

ന്യു ജേഴ്സി

ന്യു ജേഴ്സിയില്‍ മരണ സംഖ്യ ന്യു യോര്‍ക്കിനെക്കാള്‍ കൂടുതലാണ്.103 മരണം. 500 പേര്‍ക്കു കൂടി രോഗബാധ കണ്ടെത്തി. ആകെ രോഗം ബാധിച്ചവര്‍ 166,000-ല്‍ പരം. മരണ സംഖ്യ 12500 കടന്നു. തിങ്കളാഴ്ച മുതല്‍ ന്യു ജേഴ്സി സ്റ്റേറ്റ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഔട്ട്‌ഡോര്‍ ഡൈനിംഗ് അനുവദിക്കും.ബാര്‍ബര്‍ ഷോപ്പുകള്‍ 22-നു തുറക്കും. സമ്മര്‍ പ്രോഗ്രാമുകള്‍ ജൂലൈ 6 മുതല്‍ ആരംഭിക്കും.

സ്റ്റേറ്റില്‍ ഇപ്പോള്‍ 1395 പേര്‍ ആശുപത്രിയിലുണ്ട്. 403 പേര്‍ ഇന്റന്‍സീവ് കെയറിലും 279 പേര് വെന്റിലേറ്ററിലും. കണക്ടിക്കട്ടില്‍13 പേര്‍ കൂടി മരിച്ചു. ആകെ മരണം 4000 കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here