AntoAntonyസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്ന ശ്രീ ആന്റോ ആന്റണി എംപിക്ക് സെപ്റ്റംബര്‍ 8-ാം തീയ്യതി ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് മൗണ്ട് പ്രൊസ്പക്ടിലുള്ള കണ്‍ട്രി ഇന്‍സ്യൂട്ട്‌സില്‍ വച്ച് ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കുന്നു. തുടര്‍ന്നുള്ള പൊതുയോഗത്തില്‍ ഐഎന്‍ഓസിയുടെയും കെ.പി.സി.സി.യുടെ അംഗീകാരമുള്ള വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ അഫിലിയേഷനുള്ള ഏക സംഘടനയായ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കുന്നു. എല്ലാ കോണ്‍ഗ്രസ് അനുഭാവികളും യോഗത്തില്‍ പങ്കെടുത്ത് ഇതൊരു വിജയമാക്കി തീര്‍ക്കണമെന്ന് ഐഎന്‍ഓസി ചിക്കാഗോയുടെ ജനറല്‍ സെക്രട്ടറി തമ്പി മാത്യു അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here