അജു വാരിക്കാട്. 

ദീർഘകാല മാഗ (മെയ്ക് അമേരിക്ക ഗ്രേയ്റ്റ് എഗൈൻ) ആരാധികയും 9/11 സൂത്രധാരൻ ഒസാമ ബിൻ ലാദന്റെ അനന്തരവളുമായ നൂർ ബിൻ ലാഡിൻ, മറ്റൊരു ഭീകരാക്രമണം തടയാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിവ് തെളിയിച്ചിട്ടുള്ള ആളാണെന്നു ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിദേശ തീവ്രവാദികൾക്കെതിരെ  ജോ ബൈഡനെക്കാൾ മികച്ച രക്ഷാധികാരിയാണ് ട്രംപ് എന്ന് അവർ കരുതുന്നു.

“ഒബാമ / ബൈഡൻ  ഭരണത്തിൻ കീഴിൽ ഐസിസ് വളരെ അധികം വ്യാപിച്ചു, അവർ യൂറോപ്പിലേക്ക് വരെ വരാൻ കാരണമായി,” സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന നൂർ ബിൻ ലാഡിൻ ടാബ്ലോയിഡിനോട് പറഞ്ഞു. “തീവ്രവാദികളെ വേരോടെ ഇല്ലാതാക്കുന്നതിലൂടെയും അവർക്ക് ആക്രമണം നടത്താൻ അവസരം നിഷേധിക്കുന്നത്തിലൂടെയും  വിദേശ ഭീഷണികളിൽ നിന്ന് അമേരിക്കയെയും ഞങ്ങളെയും  സംരക്ഷിക്കുന്നതിനും  ട്രംപ് കഴിവ് തെളിയിച്ചിട്ടുണ്ട്”.

ട്രംപ് തന്റെ സ്ഥാനാർത്ഥിത്വം ആദ്യമായി പ്രഖ്യാപിച്ചതു മുതൽ താൻ ട്രംപിനെ പിന്തുണക്കുന്നവളായിരുന്നു തന്റെ മെയ്ക് അമേരിക്ക ഗ്രേയ്റ്റ് എഗൈൻതൊപ്പി അഭിമാനത്തോടെ ഉയർത്തി അവർ പറഞ്ഞു.  

“പ്രസിഡന്റ് ട്രംപ് 2015 ന്റെ ആദ്യ ദിവസങ്ങളിൽ മത്സരിക്കുന്നുവെന്ന്  പ്രഖ്യാപിച്ചതുമുതൽ ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നയാളാണ്. ഞാൻ ദൂരെ നിന്ന് എല്ലാം നോക്കി കാണുന്നു, ഈ മനുഷ്യന്റെ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു,” “അദ്ദേഹത്തെ നിങ്ങൾ വീണ്ടും തിരഞ്ഞെടുക്കണം… ഇത് അമേരിക്കയുടെ മാത്രമല്ല, പാശ്ചാത്യ നാഗരികതയുടെയും ഭാവിക്കും പ്രധാനമാണ്.” അവർ പറഞ്ഞു.

കഴിഞ്ഞ 19 വർഷമായി യൂറോപ്പിൽ നടന്ന എല്ലാ ഭീകരാക്രമണങ്ങളും നിങ്ങൾ കണ്ടില്ലേ?. റാഡിക്കൽ ഇസ്‌ലാം ഞങ്ങളെ പൂർണ്ണമായും നടുക്കി… നമ്മുടെ സമൂഹത്തിൽ അവർ പൂർണ്ണമായും നുഴഞ്ഞുകയറി, ”. “യുഎസിൽ ഇടതുപക്ഷം ആ പ്രത്യയശാസ്ത്രം പങ്കിടുന്ന ആളുകളുമായി പൂർണ്ണമായും യോജിക്കുന്നുവെന്നത് വളരെ ആശങ്കാജനകമാണ്.” നൂർ ബിൻ ലാഡിൻ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു

ഒസാമയുടെ മൂത്ത അർദ്ധസഹോദരൻ യെസ്ലം ബിൻ ലാഡിന്റെയും സ്വിസ് എഴുത്തുകാരിയായ കാർമെൻ ഡുഫോറിന്റെയും മകളാണ് നൂർ ബിൻ ലാഡിൻ. 1988-ൽ ഡൂഫറും യെസ്ലാമും പിരിഞ്ഞു. നൂർ, അവളുടെ രണ്ട് സഹോദരിമാരായ വഫ, നജിയ എന്നിവരോടൊപ്പം സ്വിറ്റ്സർലൻഡിൽ തന്നെയാണ് വളർന്നത്.

“ഞാൻ സൗദി അറേബ്യയിൽ വളർന്നുവന്നിരുന്നെങ്കിൽ എന്റെ ജീവിതം ഇതിലും വളരെ വളരെ വ്യത്യസ്തമാകുമായിരുന്നു,”  “സ്വാതന്ത്ര്യത്തോടും അടിസ്ഥാന വ്യക്തിഗത അവകാശങ്ങളുടെ വിലയും അറിഞ്ഞാണ് ഞാൻ വളർന്നത്.” “ഞാൻ വഹിക്കുന്ന പേരിൽ അല്ലാതെ എനിക്ക് അമേരിക്കക്കാരുമായി ഒരു മോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല,” “നേരെമറിച്ച്, അവരുടെ ദയയും വിവേകവും എന്നെ അതിശയിപ്പിച്ചു.” നൂർ ബിൻ ലാഡിൻ പറഞ്ഞു

“ഞാൻ ന്യുയോർക്കിൽ പോയി ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നു,” ഒരു ദിവസം ന്യൂയോർക്ക് സിറ്റി സന്ദർശിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് നൂർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here