വാഷിങ്ടൺ: ശക്തമായ പുരോഗമന ഇടതുപക്ഷ നിലപാടുകളിലൂടെ യുഎസ് കോൺഗ്രസിൽ വേറിട്ടുനിന്ന “സ്‌ക്വാഡ്’ എന്ന പെൺപടയിലെ നാലുപേർക്കും ജയം. ഡോണൾഡ് ട്രംപിന്റെ ശക്തരായ വിമർശകരായ ഇവർ റിപ്പബ്ലിക്കൻ എതിരാളികളെ വൻ ഭൂരിപക്ഷത്തിനാണ് തറപറ്റിച്ചത്.

ഇൽഹാൻ ഒമർ (മിനസോട്ട), അലക്‌സാൻഡ്രിയ ഓകാസിയോ കോർട്‌സ് (ന്യൂയോർക്), റാഷിദ തലെയ്ബ് (മിഷിഗൻ), അയാനാ പ്രസ്സലെ (മാസച്യുസെറ്റ്‌സ്)എന്നിവരാണ്‌ വീണ്ടും കോൺഗ്രസിലെത്തിയത്. അമേരിക്ക–– ഇസ്രയേൽ ബന്ധത്തെപ്പോലും ശക്തമായി വിമർശിച്ചാണ് ഇവർ ലോകശ്രദ്ധ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here