വാഷിംഗ്ടൺ ഡി.സി : കൊറോണ വൈറസ് ടെസ്റ്റ് വീടുകളിൽ നടത്തുന്നതിന് ആദ്യമായി ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. 30 മിനിട്ടിനുള്ളിൽ റാപിഡ് കൊറോണ വൈറസ് ടെസ്റ്റിന്റെ ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹെൽത്ത് കെയർ ഫെസിലിറ്റികളിലോ ടെസ്റ്റിംഗ് സെന്ററുകളിലോ പോകാതെ തന്നെ വീടുകളിൽ വച്ച് എല്ലാവരുടെയും ടെസ്റ്റ് നടത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു

ലൂസിറ ഹെൽത്തിനാണ് (കാലിഫോർണിയ ) സിംഗിൾ യൂസ് ടെസ്റ്റ് കിറ്റ് വിതരണം ചെയ്യുന്നതിന് അടിയന്തിര അനുമതി നൽകിയിരിക്കുന്നത്. മരുന്ന് ലഭിക്കണമെങ്കിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വേണമെന്നതാണ് നിബന്ധന. ഡോക്ടേഴ്സ് ഓഫീസുകളിലും ടെസ്റ്റിംഗ് സെന്ററുകളിലും ലൂസിറാ ടെസ്റ്റ് നടത്തുന്നതിനുളള അനുമതിയും എഫ് ഡി എ നൽകിയിട്ടുണ്ട്.

ഇവിടെ നടത്തുന്ന ടെസ്റ്റുകളുടെ റിസൽട്ട് സ്റ്റേറ്റ് ഫെഡറൽ ആരോഗ്യ വകുപ്പ് അധികൃതരെ അറിയക്കണമെന്ന നിയമം ഇപ്പോൾ നിലവിലുണ്ട്. വീടുകളിൽ നടത്തുന്ന കോവിഡ് 19 ടെസ്റ്റ് ഫലം അറിയിക്കേണ്ട ഉത്തരവാദിത്വം ഡോക്ടർമാർക്കാണ്. നിരവധി ഫാർമസിക്യൂട്ടൽ കമ്പനികൾ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിട്ടുണ്ടെങ്കിലും ലൂസിറായ്ക്ക് മാത്രമാണ് എഫ് ഡി എ അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here