വാഷിംഗ്ടൺ: കൊവിഡ് വാക്‌സിൻ അടുത്തമാസം തന്നെ അമേരിക്കയിൽ ഉപയോഗിക്കാനുള്ള അടിയന്തര അനുമതി തേടി അധികൃതരെ സമീപിക്കുമെന്ന് വാക്‌സിൻ നിർമ്മാതാക്കളായ ഫൈസറും ബയോൻടെക്കും.അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയാൽ അപകട സാദ്ധ്യത കൂടുതലുള്ള വിഭാഗത്തിൽപ്പെട്ടവർക്കാവും വാക്സിൻ ഡിസംബർ മദ്ധ്യത്തോടെയും അവസാനത്തോടെയും അടിയന്തരമായി നൽകുകയെന്ന് കമ്പനികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പരീക്ഷണങ്ങളുടെ അന്തിമ ഫലം വിശകലനം ചെയ്തപ്പോൾ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി അമേരിക്കൻ കമ്പനിയായ ഫൈസറും ജർമ്മൻ പങ്കാളിയായ ബയോൻടെക്കും കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു. ക്ലിനിക്കൽ ട്രെയലിന് വിധേയമായവരിൽ 46 ശതമാനം പേരും 56 -85 പ്രായപരിധിയിൽ ഉള്ളവർ ആയിരുന്നുവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here