അർബാന ( ഇല്ലിനോയ് ) : സെൻട്രൽ ഇല്ലിനോയ്സിൽ നിന്നുള്ള 13 വയസ്സുകാരന് കാർ മോഷണ കേസിൽ 7 വർഷത്തെ ജ്യൂവനൈൽ ജയിൽ ശിക്ഷ വിധിച്ചു. ആഗസ്റ്റ് മാസത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 കാരന് ശിക്ഷ വിധിച്ചത് നവംബർ 18-നായിരുന്നു. ഒരവസരം കൂടി നൽകണമെന്ന പ്രതിയുടെ അപേക്ഷ ചാംപ്യൻ കൗണ്ടി ജഡ്ജി അംഗീകരിച്ചില്ല. ഈ വർഷം ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ 5 വാഹനങ്ങളാണ് ഈ പതിമൂന്നുകാരൻ മോഷ്ടിച്ചത്.

ആദ്യ വാഹന മോഷണത്തിനു ക്ഷേ ഡൈവെർഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജ്യൂവനൈൽ ജസ്റ്റിസ് സിസ്റ്റത്തിൽ നിന്നും ഒഴിവാക്കിയെങ്കിലും വീണ്ടും മറ്റൊരു മോഷണത്തിൽ അറസ്റ്റ് ചെയ്തു. ആഗസ്റ്റിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും ആംഗിൾ മോണിറ്റർ ധരിച്ചു ഹോം ഡിറ്റൻഷനിൽ കഴിയുന്നതിനിടയിലും വീണ്ടും മറ്റൊരും വാഹന മോഷണക്കേസ്സിൽ അറസ്റ്റിലായി. സെപ്റ്റംബറിൽ രണ്ടു വാഹനം മോഷ്ടിച്ചതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ജയിലിലടയ്ക്കാതെ വീണ്ടും ഹോം ഡിറ്റൻഷനിൽ വിടുകയായിരുന്നു. ഈ സമയത്ത് അഞ്ചാമത്തെ വാഹനം കൂടി ഒക്ടോബറിൽ മോഷ്ടിച്ച നന്നാകാൻ പല അവസരങ്ങൾ നൽകിയെങ്കിലും അവയൊന്നും പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രൊബേഷൻ നൽകണമെന്ന് അസി. പബ്ളിക്ക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടുവെങ്കിലും സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെയ്ത തെറ്റിന് ക്ഷമാപണം നടത്തിയെങ്കിലും തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും കോടതി വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here