ന്യൂയോര്‍ക്ക്: സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950  ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കി  ഇന്ത്യയുടെ  റിപ്പബ്ലിക് ദിനാഘോഷ ക്ഷണിക്കപ്പെട്ട  സദസില്‍   ന്യൂയോര്‍ക്കിലെ  ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തുകയുണ്ടായി . നമ്മുടെ ചിന്തയും പ്രവര്‍ത്തനവുമാണ് ഇന്ത്യയെ ആവിഷ്‌കരിക്കുന്നതും രൂപപ്പെടുത്തുന്നതും. നാം എത്രമേല്‍ പുരോഗമിക്കുന്നുവോ അത്രമേല്‍ ഇന്ത്യയും പുരോഗതി നേടും. നാം എത്രമേല്‍ താഴുന്നുവോ അത്രതന്നെ ഇന്ത്യയും ചെറുതാവും. നാം എന്താണോ അതാണ് ഇന്ത്യ.ക്ഷണിക്കപെട്ട  ഇന്ത്യന്‍  സദസിനു മുന്‍പില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ജനറല്‍ ജ്ഞാനേശ്വര്‍  മുലെയുടെ പ്രസംഗത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍  നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിലെ  പല രാജ്യങ്ങളില്‍  നിന്നുള്ള വിദേശ പ്രതിനിധികള്‍ പങ്കെടുത്തു. ഡെപ്യൂട്ടി  കോണ്‍സുലേറ്റ്  ജനറല്‍ ഡോക്ടര്‍ മനോജ് മോഹപത്ര ഇന്ത്യന്‍  പ്രസിഡന്റ്‌ന്റെ  റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയുണ്ടായി.  ഇതില്‍ പങ്കെടുത്തവരില്‍  മലയാളി പ്രാധിനിത്യം ശ്രദ്ധയം ആയി. ഫൊക്കാനാ  ട്രസ്റ്റി ബോര്‍ഡ് ചെയര്‍ മാന്‍ പോള്‍  കറുകപ്പള്ളില്‍, ഫൊക്കാനാ വിമന്‍സ് ഫോറം ദേശിയ  ചെയര്‍ പേഴ്‌സണ്‍  ലീലാ മാരേട്ട്, ഡോക്ടര്‍ തോമസ് എബ്രഹാം, ശിവദാസന്‍ നായര്‍ എന്നിവര്‍  പങ്കെടുത്തു.

1getPhoto.php

3getNewsImages.php

LEAVE A REPLY

Please enter your comment!
Please enter your name here