ഫ്ളോറിഡ: രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരത്തിലധികം പേർ കോവിഡ് 19 ബാധിച്ചു മരിച്ചതോടെ ഫ്ളോറിഡയിൽ 2020 ഡിസംബർ 26 ശനിയാഴ്ച വരെ മരിച്ചവരുടെ എണ്ണം 21,000 കവിഞ്ഞതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ ശനിയാഴ്ച വൈകിട്ട് വെളിപ്പെടുത്തി. കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ ഇതുവരെ ഫ്ളോറിഡാ സംസ്ഥാനത്തെ സ്ഥിരം താമസക്കാരല്ലാത്ത 302 പേർ ഉൾപ്പടെ 21135 പേരാണ് മരിച്ചിട്ടുള്ളത്. ശനിയാഴ്ച സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം 5647 ആണ്. സംസ്ഥാനത്ത് ശനിയാഴ്ച വരെയുള്ള കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 1264588 ആണ്. ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ച വ്യാഴാഴ്ച മുതൽ ശനി വരെ 17042പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.

നവംബർ 25 മുതൽ ഡിസംബർ 26 വരെ 15.8 ശതമാനം രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച് ഫ്ളോറിഡ, അമേരിക്കയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള നാലാമത്തെ സംസ്ഥാനമാണ്. ന്യൂ യോർക്ക് , ടെക്സസ്സ് കാലിഫോർണിയ എന്നിവയാണ് മറ്റു മൂന്ന് സംസ്ഥാനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here