പി.പി.ചെറിയാൻ 



വാഷിംഗ് ഡി സി :  ജനുവരി ആറിന് കാപ്പിറ്റോൾ ബിൽഡിംഗിനു മുന്നിൽ നടന്ന മാർച്ചിൽ നടന്ന അക്രമത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംമ്പ്. ജനുവരി 13 ന് യു എസ് ഹൗസിൽ ഇംബീച്ച്‌മെന്റിന് ആർട്ടിക്കിൾ പാസായതിനുശേഷം നടത്തിയ വീഡിയോ പ്രഭാഷണത്തിലാണ് ട്രംമ്പ് പരസ്യമായി അക്രമത്തെ അപലപിച്ച് രംഗത്തെത്തിയത്.

 
റിപ്പബ്ലിക്കൻ പ്രതിനിധികളുടെ പിന്തുണയോടെ ഇംബീച്ചുമെന്റ് പ്രമേയം പാസാക്കിയതിൽ പ്രകോപിതരാകരുതെന്നും , ശാന്തത പാലിക്കണമെന്നും ട്രമ്പ് അണികളോട് അഭ്യർത്ഥിച്ചു.

കാപ്പിറ്റോളിൽ നാം കണ്ട അതിക്രമങ്ങളിൽ മറ്റുള്ളവരെ പോലെ ഞാനും ദുഖിതനാണെന്നും, ശരിയായി എനിക്ക് പിന്തുണ നൽകുന്നവർ രാഷ്ട്രീയ കലാപത്തിന് പ്രോൽസാഹനം നൽകില്ലെന്നും ട്രംമ്പ് പറഞ്ഞു.


അടുത്ത ആഴ്ച നടക്കുന്ന ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശാന്തമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ഫെഡറൽ ഏജൻസികൾക്കും നിർദ്ദേശം നല്കിയിട്ടുണ്ടെവന്നും ട്രമ്പ് പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി യു എസ് ഹൗസ് രണ്ടു പ്രാവശ്യം ഇംപീച്ചുമെന്റ് ആർട്ടിക്കിൾ പാസ്സാക്കിയ ഏക പ്രസിഡന്റാണ് ഡൊണാൾഡ് ട്രംമ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here