വാഷിംഗ്ടൺ: എച്ച് 1 ബി വിസയുള്ളവരുടെ ജീവിത പങ്കാളികൾക്ക് തൊഴിൽ ചെയ്യാൻ അനുമതി നൽകുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള ട്രംപ് സർക്കാരിന്റെ നടപടി പിൻവലിച്ച് ജോ ബൈ‍ഡൻ ഭരണകൂടം. അമേരിക്കയിലുള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാർക്ക് ആശ്വാസമേകുന്ന നടപടിയാണിത്.എച്ച്1ബി വിസക്കാരുടെ ജീവിത പങ്കാളിക്ക്‌ തൊഴിൽ അനുമതി നൽകുന്ന പദ്ധതിയിൽ കടുത്ത നിലപാടെടുക്കാൻ 2019 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോൾ വൈസ് പ്രസിഡന്റ് കമല ഹാരിസ് അന്ന് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പോരാട്ടം തുടങ്ങുമെന്നും കമല അന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു.

ഏകദേശം രണ്ടു വർഷത്തിന് ശേഷം കമലയും ബൈഡനും നയിക്കുന്ന പുതിയ സർക്കാർ ആ നടപടി പിൻവലിച്ചു. ബൈഡൻ ഭരണകൂടം അധികാരമേറ്റതിനു പിന്നാലെ ഇതുൾപ്പെടെ എതാനും നടപടികൾ നടപ്പാക്കുന്നത് 60 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.അതേസമയം, കൊവിഡ് കുത്തിവയ്പ് വേഗത്തിലാക്കാനുള്ള കടുത്ത സമ്മർദ്ദത്തിലാണ് താനെന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 300 ദശലക്ഷം അമേരിക്കക്കാർക്ക് വാക്‌സിനേഷൻ നൽകാനായി രണ്ട് മരുന്നു നിർമ്മാതാക്കളുമായി കരാർ ഒപ്പിടാനൊരുങ്ങുകയാണെന്ന് ബൈഡൻ പറയുന്നു. അടുത്തയാഴ്ച മുതൽ സംസ്ഥാനങ്ങളിലേക്കുള്ള വിതരണം 16 ശതമാനം വർദ്ധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here