കൊളറാഡോ: മലയാളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും സർഗാ ല്മകമായി സമ്മേളിച്ച ദൃശ്യനുഭവമായിരുന്നു കൈരളിയുടെ കൈമുതൽ ..അതെ അമേരിക്കയിലെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 16 വർഷങ്ങൾ പിന്നിട്ടു . ഇക്കാലം മികച്ച ടെലിവിഷൻ പരിപാടികളിലൂടെ വടക്കേ അമേരിക്കയിലെ മലയാളികളുടെ നെഞ്ചിൽ ഇടം പിടിച്ചു മുന്നേറുന്നു. ഡിഷനെറ്റ് വർക്കിലും , സ്ലിങ് ഐപി ടിവിയിലും , യപ്പ് ടിവിയിലും കൈരളിയും അനുബന്ധ ചാനലുകളും (കൈരളി , കൈരളി ന്യൂസ് , വി ടീവീ , കൈരളി അറേബ്യ )പ്രേക്ഷകർ കാണുന്നു.

കൈരളിയുടെ നേടും തൂണുകളായ ഭരത് മമ്മൂട്ടിയും മാധ്യ്മ രംഗത്തെ കേരളത്തിലെ ഒന്നാമനായ ജോൺ ബ്രിട്ടാസും കൈരളിയെ നയിക്കുമ്പോൾ ,വടക്കേ അമേരിക്കയിലെ അതിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന മലയാളി കൾകു ‌ സുപരിചതരായ ജോസ് കാടാപുറവും, ശിവൻ മുഹമ്മയും , ജോസഫ് പ്ലക്കാട്ടും  മികച്ച ക്യാമറ വിദഗ്ദ്ധരും ,സാംസകാരികപ്രവർത്തകരും ,വിവിധ രംഗങ്ങളിലെ പ്രൊഫെഷണൽസും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ പ്രവർത്തിക്കുന്നു.

എല്ലാ ആഴ്ചയിലും ഉള്ള യൂസ് എ വീക്കിലി ന്യൂസ് , പുറമെ അമേരിക്കൻ ഫോക്കസിൽ ഓർമസ്പര്ശവും അമേരിയ്ക്കയിൽ നിന്ന് പ്രേക്ഷകരിൽ എത്തിക്കുന്നു, കൂടാതെ ഓര്മസ്പർശം സംഗീത പ്രോഗ്രാം കാനഡയിൽ നിന്ന് മാത്യു ജേക്കബ് നേതൃത്വത്തിൽ ഉടൻ ടെലികാസ്റ്റിംഗ് ആരംഭിക്കുന്നു. കൈരളി അമേരിക്കയിൽ നിന്ന് പുതിയ കൂക്കറി ഷോ ഉടൻ  ആരംഭിക്കുന്നു.


കൈരളി യൂ എസ് എ യുടെ കൊളോറാഡോയിലെ ചുമതലക്കാരിയായി സാംസ്‌കാരിക നാടക പ്രവർത്തക ക്രിസ് മോൻസൺ ചുമതലയേറ്റു .കോട്ടയം സ്വദേശിയായ ക്രിസും ഭർത്താവ് മോൻസൺ സേവ്യറും കഴിഞ്ഞ ഒന്പത് വർഷമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക സാമൂഹിക രംഗത്ത് പ്രവർത്തിച്ചുവരികയാണ്. കേരള അസോസിയേഷൻ ഓഫ് കൊളറാഡോ യുടെ മുൻ കൾച്ചറൽ സെക്രെട്ടറിയായി ക്രിസ് പ്രവർത്തിച്ചിട്ടുണ്ട്. ഐ ടി രംഗത്തെ ജോലിയോടൊപ്പം തന്നെ റെഡ് റോക്ക് തീയറ്റേഴ്സ്  എന്ന സംസ്കാരിക നാടക വേദിയുടെ അമരക്കാരി കൂടിയാണ് ക്രിസ് മോൻസൺ.

സ്കൂൾ- കോളേജ് കാലഘട്ടം മുതൽ നാടക രചന, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ വിവിധ പുരസ്‌കാരങ്ങളും അതോടൊപ്പം കലാതിലകപട്ടവും നേടിയിട്ടുണ്ട്. കൊളറാഡോയിൽ നിന്നുള്ള ന്യൂസ് പ്രോഗ്രാമുകളും സ്പെഷ്യൽ പ്രോഗ്രാമുകൾക്കു പ്രിയ സ്നേഹിതർ ക്രീസിനെ നെ ബന്ധപെടുവാൻ താത്പര്യപ്പെടുന്നു . കൂടുതൽ വിവരങ്ങൾക്ക് 4154299004 kriss.monson@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here