അജു വാരിക്കാട്

വാഷിംഗ്ടൺ ഡിസി : ജനുവരി ആറിന് തലസ്ഥാനത്ത് നടന്ന കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ആരോപിച്ച് മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ശിക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്ന് നിയമ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ടെക്സാസ് സെനറ്റർ റ്റെഡ് ക്രൂസ് അറിയിച്ചു.
 
ട്രംപ് ശിക്ഷിക്കപ്പെടാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സാധ്യതയുമില്ല. അതിന് 67 വോട്ടുകൾ കിട്ടണം. എല്ലാ സെനറ്റർമാർക്കും ആ കാര്യം അറിയാം ഹൗസ് മാനേജർസിനും ഇത് നല്ലവണ്ണം അറിയാം. അതുമാത്രമല്ല ഹൗസ് മാനേജേഴ്സ് ഇതുവരെ ട്രംപ് ഒരു വലിയ കുറ്റം ചെയ്തിട്ടുണ്ട് എന്ന് തെളിയിച്ചിട്ടില്ല. അതിന് അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. രണ്ടു ദിവസവും 16 മണിക്കൂറും വിചാരണ നടത്തിയിട്ടും ട്രംപ് കുറ്റം ചെയ്തു എന്ന് തെളിയിക്കേണ്ട വിദൂര സാധ്യത പോലും അവർക്ക് നിരത്താനായില്ല.
 
ലിൻസി ഗ്രാം, മൈക് ലീ എന്നിവരോടൊപ്പമാണ്  റ്റെഡ് ക്രൂസ് ട്രംപിൻറെ അഭിഭാഷകരുമായി കേസിന്റെ കാര്യം സംസാരിച്ചത്. ഡെമോക്രാറ്റിക് നേതാക്കൾ നടത്തിയ പരാമർശങ്ങൾ ജനുവരി ആറിന് ട്രംപ് നടത്തിയ പ്രസംഗവുമായി താരതമ്യപ്പെടുത്തി പരിശോധിക്കും.

ബേണി സാൻഡേഴ്സ്, നാൻസി പെലോസി മാക്സിൻ വാട്ടേഴ്സ് എന്നിവർ പലപ്പോഴായി നടത്തിയ പല പരാമർശങ്ങളും ആക്രമണങ്ങളെ സാധൂകരിക്കുന്നതാണ് എന്നാണ് ക്രൂസ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here