വാഷിംഗ്ടൺ: വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി മലയാളിയായ മജു വർഗീസിനെ നിയമിച്ച് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴിലാണ് വരുന്നത്.ജോ ബൈഡന്റെയും, കമല ഹാരിസിന്റെയും സ്ഥാനാരോഹണ ചടങ്ങിന്റെ ചുമതലയും മജു വഹിച്ചിരുന്നു. കൂടാതെ ഇദ്ദേഹം ഒബാമ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. 2015 ലെ ഒബാമയുടെ ഇന്ത്യ സന്ദർശനത്തിന്റെ ചുമതലയും മജുവിനായിരുന്നു. തിരുവല്ല സ്വദേശികളാണ് മജുവിന്റെ മാതാപിതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here