വാഷിംഗ്ടൺ: അമേരിക്കയിൽ പൊലീസ് നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ജോർജ് ഫ്‌ളോയിഡ് ജസ്റ്റിസ് ഇൻ പൊലീസിംഗ് ആക്ട് പാസാക്കി യു.എസ് ജനപ്രതിനിധി സഭ.പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ആഫ്രോ – അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്റെ പേരിലുള്ള നിയമമാണിത്. ശ്വാസം മുട്ടിക്കുന്ന വിധത്തിൽ ഒരാളുടെ കഴുത്തിൽ ചുറ്റിപ്പിടിക്കുന്ന തരത്തിലുള്ള ചോക്ക് ഹോൾഡുകളെ നിരോധിക്കുകയും വംശീയവും മതപരവുമായ വിദ്വേഷ പ്രവൃത്തികളെ അവസാനിപ്പിക്കാനുമാണ് നിയമം പ്രധാനമായി ലക്ഷ്യമിടുന്നത്.പൊലീസിന്റെ ദുരാചാരങ്ങൾ കണ്ടെത്തുന്നതിന് ഒരു ദേശീയ ഡാറ്റാബേസ് സ്ഥാപിക്കുന്നത് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. പൊലീസ് ഉദ്യോഗസ്ഥരെ സിവിൽ, ക്രിമിനൽ കോടതികളിൽ എളുപ്പത്തിൽ വിചാരണ ചെയ്യാനുള്ള വ്യവസ്ഥയും ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്.
Now we are available on both Android and Ios.