കൊല്‍ക്കത്ത : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പ്രകടന പത്രിക പുറത്തുവിട്ടു. തന്റെ സര്‍ക്കാര്‍ വന്നാല്‍ തൊഴിലില്ലായ്മ കുറയ്ക്കുമെന്നും വര്‍ഷത്തില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഉറപ്പു നല്‍കി. പൊതു വിഭാഗത്തിലെ കുടുംബനാഥകള്‍ക്ക് 500 രൂപയും, പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് ആയിരം രൂപയും എല്ലാ മാസവും ഉറപ്പാക്കും. സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ നാല് ശതമാനം പലിശയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. പറയുന്നു.

ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം വാഗ്ദാനങ്ങളെല്ലാം 100 ശതമാനവും പാലിച്ചെന്ന് എല്ലാവര്‍ക്കുമറിയാം. യു.എന്നിന്റെ അവാര്‍ഡുപോലും ലഭിച്ചിരുന്നു. ദാരിദ്ര്യം 40 ശതമാനമായി കുറയ്ക്കാനും കര്‍ഷകരുടെ വരുമാനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ജനറല്‍ വിഭാഗത്തില്‍ വരുന്നവര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപയുടേയും പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 12,000 രൂപയുടേയും ധനസഹായം നല്‍കുമെന്നും പ്രകടന പത്രികയില്‍ മമത പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here