ന്യൂയോർക്ക്,(വെസ്റ്റ്ചെസ്റ്റർ): ഇന്നലെ നിര്യാതനായ ഫൊക്കാനയുടെ മുതിർന്ന നേതാവ് കുണ്ടറ, ട്രിപിലെഴികം തുണ്ടിൽ വീട്ടിൽ കൊച്ചുമ്മൻ ടി  ജേക്കബി (79)ന്റെ സംസ്ക്കാര ശിശ്രൂഷകൾ നാളെ ജൂൺ 3 നു  നടക്കും. ഇന്ന് ( ബുധൻ ജൂൺ 2 നുഉച്ചകഴിഞ്ഞു  3 മുതൽ 8.30  വരെയാണ് പൊതുദർശനം നടക്കുക. അഡ്രെസ്സ്: സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, 360  ഇർവിംഗ് അവന്യു, പോർട്ട്ചെസ്റ്റർ .

സംസ്ക്കാര ശുശ്രുഷകൾ നാളെ (വ്യാഴം) ജൂൺ 3നു  രാവിലെ 9 മണിക്ക്  സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്,(അഡ്രസ്: 360  ഇർവിംഗ് അവന്യു, പോർട്ട്ചെസ്റ്റർ) ആരംഭിച്ച്  ന്യു റോഷലിലുള്ള  ബീച്ചവുഡ്   സെമിത്തേരിയിൽ നടത്തും. നാളെ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊച്ചുമ്മൻ ടി. ജേക്കബിന്റെ അനുസ്മരണയോഗവും നടത്തുന്നതാണ്.

ഫൊക്കാനയുടെ ആരംഭം മുതൽ സജീവ പ്രവർത്തകനായിരുന്ന കൊച്ചുമ്മന്റെ നിര്യാണ വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ മകന്റെ വസതിയിൽ നടന്ന പ്രാർത്ഥന ശിശ്രൂഷയിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്. വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിഷന്റെ സ്ഥാപക നേതാവായ കൊച്ചുമ്മൻ ആ സംഘടനയെ ഇന്നത്തെ വളർച്ചയിൽ എത്തിച്ച  നേതാവായ കൊച്ചുമ്മന് ഒരു വലിയ സുഹൃദ്‌വലയം തന്നെയാണ് ന്യൂയോർക്കിലുള്ളത്. സംഘടനാ നേതാവെന്നതിലുപരി ഒരു മികച്ച കാരുണ്യപ്രവർത്തകൻ കൂടിയായ ഒരു നല്ല മനുഷ്യസ്നേഹിയായിരുന്നു കൊച്ചുമ്മൻ.


 

LEAVE A REPLY

Please enter your comment!
Please enter your name here