റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ 
 
ചിക്കാഗോ: കഴിഞ്ഞ അഞ്ചു വർഷങ്ങളായി ചിക്കാഗോ മലയാളികൾക്ക് അഭിമാനമായികൊണ്ട് ജൂലൈ 4th ലെ സ്വാതന്ത്ര്യദിനാഘോഷ  പരേഡിൽ പങ്കെടുത്തുവരുന്ന ഗ്ലെൻവ്യൂ മലയാളികൾ, ഇത്തവണയും പതിവ് തെറ്റിക്കാതെ തന്നെ ഗ്ലെൻവ്യൂ സിറ്റിയിലെ പരേഡിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായി മാറി. ഗ്ലെൻവ്യൂ മലയാളീസ് ഇന്ത്യ എന്ന സംഘടനയുടെ ലേബലിലാണ് ഗ്ലെൻവ്യൂവിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾ അഞ്ചുവര്ഷങ്ങള്ക്ക് മുൻപ് സ്കറിയകുട്ടി കൊച്ചുവീട്ടിലിന്റെ നേതൃത്വത്തിൽ സംഘടിച്ചതും പരേഡിൽ കാഴ്‌ചകക്കാർ ആകുന്നതിന് പകരം പങ്കെടുക്കുവാൻ ആരംഭിച്ചതും. തുടർന്നിങ്ങോട്ട് കേരളളീയ കലാരൂപങ്ങളെയും ചെണ്ടമേളത്തെയും ഒക്കെ അണിനിരത്തികൊണ്ട് പരേഡിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു ഗ്ലെൻവ്യൂ മലയാളികൾ. കോവിഡിന്റെ വ്യാപനം മൂലം റിവേഴ്‌സ് പരേഡ് (കാഴ്ചക്കാർ കാറുകളിൽ വന്ന് ഫ്ളോട്ടുകൾ വന്നു കാണുന്ന രീതി ) ആയപ്പോഴും പതിവ് പോലെ തന്നെ പങ്കാളിത്വത്തിനും അവതരണത്തിനും സമ്മാനം മേടിക്കുന്ന പതിവിന് മാറ്റമുണ്ടായിട്ടില്ല. ഇത്തവണത്തെ പരേഡിന് നേതൃത്വം നൽകിയത് രഞ്ജൻ എബ്രഹാം ആയിരുന്നു. മനോജ് അച്ചേട്ട്, ജോണി വടക്കുംചേരി, സാബു അച്ചേട്ട്, ജോർജ്‌ പ്ലാമൂട്ടിൽ, അനീഷ് ആന്റോ, ജിതേഷ് ചുങ്കത്ത്, സിബി ചിറയിൽ  എന്നിവരടങ്ങിയ  നൽകിയ കമ്മറ്റി പരിപാടികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു. ചാക്കോച്ചൻ കടവിൽ പരിപാടിയുടെ മെഗാ സ്പോൺസർ ആയും ജോർജ് നെല്ലാമറ്റം ഗെയിൻവ്യൂ മലയാളീസ് ഇന്ത്യ എന്ന സംഘടനയെ പ്രതിനിധീകരിച്ച് ഗ്ലെൻവ്യൂ വില്ലേജിൽ വോളന്റീയർ ആയും പ്രവർത്തിച്ചു. കൊച്ചുവീട്ടിൽ ബീറ്റ്‌സ് എന്ന ചെണ്ടമേളം ഗ്രൂപ്പ് മലയാളത്തിന്റെ പ്രീയ മെലഡികൾ താളാത്മകമായി പരേഡിൽ അവതരിപ്പിച്ചപ്പോൾ  സ്വദേശികളായ കാണികൾ പോലും താളത്തിനനുസരിച്ച് ചുവടുവെയ്ക്കുന്ന കാഴ്ചകൾ  കാണാമായിരുന്നു. റ്റെഡി മുഴയൻമാക്കിലിന്റെ ഭവനത്തിൽ വച്ചായിരുന്നു പരേഡിനോടനുബന്ധിച്ച് ജൂലൈ 4th ന്റെ പ്രത്യേകതയായ ബാർബിക്ക്യു പാർട്ടി നടത്തപ്പെട്ടത്.  2022 ലെ പരേഡ് കോർഡിനേറ്റർ ആയി മത്തിയാസ് പുല്ലാപ്പള്ളിൽ തെരഞ്ഞെടുക്കപ്പെട്ടു. പരേഡ് കമ്മറ്റിക്ക് വേണ്ടി ജിതേഷ് ചുങ്കത്ത് & അനീഷ് ആന്റോ എന്നിവർ അറിയിച്ചതാണിത് .
 
 

LEAVE A REPLY

Please enter your comment!
Please enter your name here