ന്യൂജേഴ്‌സിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട റോയ് തോമസിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു. 55 കാരനായ റോയ് തോമസ് ജോലി സ്ഥലത്തുണ്ടായ ട്രക്ക് അപകടത്തിലാണ് മരിച്ചത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
 

2003 ല്‍ യുഎസിലെത്തിയ റോയി നീണ്ട 18 വര്‍ഷങ്ങളായി അവിടെ സാധാരണ ജോലി ചെയ്ത് വരികയായിരുന്നു. കുടുംബത്തെ ഒപ്പം കൂട്ടി അമേരിക്കയില്‍ സെറ്റിലാവുക എന്ന ആഗ്രഹം പൂര്‍ത്തിയാകാതെയാണ് റോയിയുടെ പെട്ടന്നുള്ള മരണം സംഭവിച്ചത്. മരണത്തിന് രണ്ടാഴ്ച മുന്‍പ് അദ്ദേഹം ഭാര്യയെ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. ഒരു വീടെടുത്ത് മാറണമെന്നുള്ള ഇവരുടെ ആഗ്രഹം വിധി തകര്‍ത്തുകളഞ്ഞു.

റോയ് തോമസിന്റെ ഭാര്യ ഇപ്പോഴും ഹോട്ടലിലാണ് കഴിയുന്നത്. ഇവരുടെ മൂന്ന് പെണ്‍മക്കളും കാനഡയില്‍ വിദ്യാര്‍ത്ഥിനികളാണ്. കുടുംബത്തിന്റെ ഏക ആശ്രയമായ റോയിയുടെ മരണത്തോടെ സാമ്പത്തികമായും മാനസികമായും തകര്‍ന്ന കുടുംബത്തിന് കൈത്താങ്ങാകുന്നതിനാണ് ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here