ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വന്തമാക്കി ടാറ്റ സണ്‍സ്. ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സ് സ്വന്തമാക്കിയത്.

ലേലത്തില്‍ സ്‌പൈസ് ജെറ്റിനെ പിന്നിലാക്കിയാണ് ടാറ്റ എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ഇതോടെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡലിങ് വിഭാഗമായ ഇന്ത്യ സാറ്റ്‌സും ടാറ്റയ്ക്ക് സ്വന്തമാകും.

എയര്‍ ഇന്ത്യ നഷ്ടത്തിലായതോടെ 2020 ഡിസംബറിലാണ് ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ജെആര്‍ഡി തുടക്കത്തില്‍ ടാറ്റ എയര്‍ സര്‍വീസസ് എന്നും പിന്നീട് ടാറ്റ എയര്‍ലൈന്‍സ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സര്‍വീസ് 1953ലാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. 2007 ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here