ന്യു ജേഴ്‌സി: ആദ്യ കൗണ്ടിൽ പിന്നിലായിരുന്നുവെങ്കിലും പിന്നീട് കൂടുതൽ വോട്ടുകൾ ലഭിച്ചതോടെ ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റർ വിൻ ഗോപാൽ, ഡിസ്ട്രിക്ട് 11,  തന്റെ  വിജയം പ്രഖ്യാപിച്ചു. ഇപ്പോൾ  ഗോപാലിന്‌ എതിരാളി ലോറി അനറ്റയെക്കാൾ 2000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇനി 1800 വോട്ട് മാത്രമേ എന്നനുള്ളു. ഇത് ചൂണ്ടിക്കാട്ടിയാണ് ഗോപാൽ വിജയം പ്രഖ്യാപിച്ചത്. ഗോപാലിന് 35,255 വോട്ടുകളും അനെറ്റയ്ക്ക് 33,178 വോട്ടുകളും ലഭിച്ചു.

റിപ്പബ്ലിക്കൻ വേലിയേറ്റത്തിലും  തന്നെ പിന്തുണച്ച മൊൺമത്ത് കൗണ്ടി വോട്ടർമാരോട് ഗോപാൽ നന്ദി രേഖപ്പെടുത്തി.  തിരഞ്ഞെടുപ്പിൽ നിരവധി മികച്ച പ്രതിനിധികൾ  പരാജയപ്പെട്ടു. ഇവർ ശക്തരായ പൊതുപ്രവർത്തകരായിരുന്നു, എന്റെ ഹൃദയം അവരോടും അവരുടെ കമ്മ്യൂണിറ്റികളോടും കൂടിയാണ്.

റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർത്ഥി ജാക്ക് സിറ്ററെല്ലി  കൗണ്ടി ഏകദേശം 20 പോയിന്റിന് വിജയിച്ചു . എന്നിട്ടും  മോൺമൗത്ത് കൗണ്ടിയിൽ സേവനം തുടരാനുള്ള അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഡെമോക്രാറ്റുകൾ എന്ന നിലയിൽ, നമ്മുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുകയും  നമ്മുടെ സന്ദേശം വോട്ടർമാരെ അറിയിക്കുകയും വേണം.   പക്ഷപാതപരമായ വഴക്കുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ആക്രമണങ്ങൾ എന്നിവ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തിനും പരിഹാരമാകില്ല.  

ഞങ്ങളുടെ എല്ലാ സന്നദ്ധപ്രവർത്തകർക്കും, പിന്തുണക്കാർക്കും, ജീവനക്കാർക്കും, ദാതാക്കൾക്കും കൂടാതെ എണ്ണമറ്റ മണിക്കൂറുകൾ പ്രയത്നിച്ച എല്ലാവരോടും ഒപ്പം ഞങ്ങളെ മികച്ചതാക്കാൻ സഹായിച്ച എല്ലാവർക്കും പ്രത്യേക നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here