ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബില്‍ പെട്രോൾ വിലയിൽ വൻ കുറവുവരുത്തി സംസ്ഥാന സർക്കാർ. പെട്രോളിന് ലിറ്ററിന് 10 രൂപയാണ് കുറച്ചത്. ഡീസലിന് 5 രൂപയും കുറച്ചു. 70 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള വിലകുറയ്ക്കലെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്.വിലയിൽ വൻ കുറവുവരുത്തിയതോടെ നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ കിട്ടുക പഞ്ചാബിലാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നടപടി.

നേരത്തെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതുവഴി പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് പത്ത് രൂപയും കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചിരുന്നു. എന്നാൽ കേന്ദ്രനിർദേശം പോലെ ഇനിയും വില കുറയ്ക്കാനാവില്ലെന്ന നിലപാടിലാണ് കേരളം. ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ നിലപാടിനെതിരെ കോൺഗ്രസും, ബി ജെ പിയും ശക്തമായ സമരത്തിനൊരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here