വിസ്‌കോണ്‍സിന്‍: ഞായറാഴ്ച മില്‍വാക്കിയിലെ വോക്കെഷയില്‍ ക്രിസ്തുമസ് പരേഡിിലേക്ക് വാഹനം ഓടിച്ചു കയറ്റി 5 പേരെ കൊന്ന അക്രമി ഡറല്‍ ബ്രൂക്‌സ്, 39 ഒട്ടേറേ കുറ്റക്രുത്യങ്ങളില്‍ പ്രതിയെന്നു പോലീസ് അറിയിച്ചു.

അയാള്‍ ഈ ക്രൂരക്രുത്യം ചെയ്തത് എന്തിനെന്നു വ്യക്തമല്ല. എന്നാല്‍ കത്തി കൊണ്ടുള്ള ഒരു ഏറ്റുമുട്ടലില്‍ നിന്നു രക്ഷപ്പെട്ടു വാഹനത്തില്‍ പാഞ്ഞു പോകുകയായിരുന്നു എന്നു പോലീസ് കരുതുന്നു. അക്രമിക്കു നേരെ പോലീസ് ഓഫീസര്‍ നിറയൊഴിച്ചിരുന്നു. അത് അയാള്‍ക്ക് കൊണ്ടുവോ എന്നു വ്യക്തമല്ലെന്നു പോലീസ് ചീഫ് ഡാന്‍ തോമ്പ്‌സണ്‍ പറഞ്ഞു.

പരേഡ് ലൈവ് സ്റ്റ്രീം ആയി സിറ്റി കാണിക്കുന്നുണ്ടായിരുന്നു. ഒരു കത്തോലിക്ക പുരോഹിതനുംപരുക്കെറ്റു. 40 പേര്‍ക്ക് പരിക്കേറ്റതായി സിറ്റി പോലീസ് ചീഫ് ഡാന്‍ തോമ്പ്‌സണ്‍ അറിയിച്ചു. 12 കുട്ടികളും ഇതില്‍പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ബാരിക്കേഡുകള്‍ തകര്‍ത്തു വാഹനം അതിവേഗമാണ്പരേഡിലേക്ക് ഓടിച്ചുകയറ്റിയത്. 

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ നിലത്തു പരിക്കേറ്റു കിടന്നിരുന്നതായി അവിടെയുണ്ടായിരുന്ന ടെനോറിയൊ പറഞ്ഞു. എല്ലാം പെട്ടെന്നായിരുന്നു. അതിവേഗതയിലായിരുന്നു വാഹനമെന്നും, പലരും നിലവിളിച്ചു അവിടെ നിന്നും ഓടിപോകുന്നതായി കണ്ടുവെന്നും ഇദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here