രാജേഷ് തില്ലങ്കേരി

രാജ്യം ഏറെ ഞെട്ടിയ സംഭവമായിരുന്നു സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്ത് കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയുടെ ഹെലിക്കോപ്റ്റർ ഊട്ടിക്കടുത്ത കൂനൂരിൽ വച്ചാണ് തകർന്നു വീണത്. സംഭവത്തിൽ ജനറലിന്റെ ഭാര്യയടക്കം 13 സൈനികരാണ് കൊല്ലപ്പെട്ടത്.
രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ ഹെലി കോപ്റ്റർ അപകടമാണ് ഉണ്ടായതെന്നാണ് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ മൂന്ന് സൈനിക മേധാവികളെയും നിയന്ത്രിക്കാനുള്ള അധികാരം രാഷ്ട്രപതിക്കായിരുന്നു. ഈ രീതിയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമായിരുന്നു.
രാജ്യത്ത് ആദ്യമായി മൂന്ന് സൈന്യത്തെയും ഏകോപിക്കാനുള്ള തീരുമാനം ഉണ്ടായപ്പോൾ ആ പദവിയിലേക്ക് പരിഗണിത്തപ്പെട്ട ഉന്നത സൈനികനായിരുന്നു ജന. ബിപിൻ റാവത്ത്. സൈനിക ജീവിതത്തിൽ സമാനതകളില്ലാത്ത പാരമ്പര്യമായിരുന്നു അദ്ദേഹത്തിന്. അതു തന്നെയാണ് സംയുക്ത സൈനിക മേധാവിയായി റാവത്തിനെ സർക്കാർ തീരുമാനിച്ചതും. എന്നാൽ സ്ഥാനമേറ്റെടുത്ത് വർഷം ഒന്നു തികയുംമുൻപ് തന്നെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ കോപ്റ്റർ ദുരന്തം രാജ്യത്തെ ശരിക്കും ഞെട്ടിച്ചു.


ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും മരണമടഞ്ഞുവെന്ന ദുഖകരമായ വാർത്തയാണ് ഈ ദിനത്തിൽ നമ്മെ തേടിയെത്തിയത്. കറുത്ത ബുധനായിരുന്നു ഇന്നലെ. വിധവകളാക്കപ്പെട്ട നിരവധി സൈനികരുടെ കുടുംബങ്ങളെ ജീവിതത്തിൽ കൈപിടിച്ചുയർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചിരുന്നു മിസിസ് മധുലിക റാവത്ത്.


പ്രതിരോധ വിഭാഗത്തിൽ എംഫിലും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അപൂർവ്വം സേന തലവന്മാരിൽ ഒരാൾ കൂടിയായിരുന്നു ബിപിൻ റാവത്ത്. ബിരുദം നേടിയ വെല്ലിംഗ്ടൺ കോളേജിലേക്കുള്ള യാത്രാമധ്യേ അന്ത്യം സംഭവിച്ചു എന്നത് യാദൃശ്ചികമായി. ഒപ്പം ഭാര്യ മധുലിക റാവത്തിൻറെയും ദാരുണാന്ത്യം. പട്ടാളത്തിൻറെ ചട്ടക്കൂടുകൾക്ക് അപ്പുറത്ത് പലപ്പോഴും പ്രോട്ടോക്കോൾ മറികടന്ന് ഒരു സാധാരണക്കാരനായും ബിപിൻ റാവത്ത് മാറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. കാർക്കശ്ശ്യത്തോടെ നീങ്ങുമ്പോഴും ഒപ്പമുള്ള ഓരോ പട്ടാളക്കാരനിലും വിശ്വാസ അർപ്പിക്കാനും ആത്മധൈര്യം പകർന്നുനൽകാനും ശ്രമിച്ച രാജ്യം കണ്ട ഏറ്റവും മികച്ച ഒരു കാവൽക്കാരനെയാണ് നഷ്ടമായത്.

നാല് ദശകം നീണ്ട സൈനിക സേവനത്തിടെ ബ്രിഗേഡിയർ കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് സത്തേൺ കമാൻഡ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ട്രേറ്റിലെ ജനറൽ സ്റ്റാഫ് ഓഫീസർ ഗ്രേഡ് 2, കേണൽ മിലിട്ടറി സെക്രട്ടറി, ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറി, ജൂനിയർ കമാൻഡ് വിംഗിലെ സീനിയർ ഇൻസ്ട്രക്ടർ എന്നീ ചുമതലകൾ വഹിച്ചു. യുഎൻ സമാധാന സേനയുടെ ഭാഗമായി കോംഗോ ഡെമോക്രാറ്റിക് റിപ്ലബിക്കിലും ബിപിൻ റാവത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൗണ്ടർ ഇൻസർജൻസി ഓപ്പറേഷനുകളിൽ വിദഗ്ധനായിരുന്നു ജനറൽ ബിപിൻ റാവത്ത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദികളെ അമർച്ചെ ചെയ്യുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 2015ൽ മ്യാന്മർ അതിർത്തി കടന്ന് നടത്തിയ പ്രത്യേക ദൗത്യത്തിൽ എൻഎസ്സിഎൻ (കെ) വിഭാഗത്തിന്റെ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ത്രീ കോർപ്പ്‌സ് ആയിരുന്നു ഇതിന് പിന്നിൽ ജനറൽ റാവത്താണ് ദൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.

ഇന്ത്യയുടെ സംയുക്ത സേനാധിപനായി നിയമിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ജനറൽ ബിപിൻ റാവത്ത്. കരസേനാ മേധാവി സ്ഥാനത്തു നിന്നും വിരമിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിസഭ അദ്ദേഹത്തെ സംയുക്ത സേനാ മേധാവിയായി നിയമിച്ചത് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സിഡിഎസ്). മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. 1954-ലിലെ സൈനിക ചട്ടങ്ങൾ ഭേദഗതി വരുത്തി നിയമനത്തിനുള്ള പ്രായപരിധി 62 ൽ നിന്നും 65 ആക്കി വർദ്ധിപ്പിച്ചാണ് ബിപിൻ റാവത്തിനെ ഈ സ്ഥാനത്ത് നിയമിച്ചത്. 2020 ജനുവരി 1 നായിരുന്നു അദ്ദേഹത്തിന്റെ നിയമനം.

കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്ന് വിഭാഗങ്ങളെ ഏകോപിപ്പിക്കുക എന്നതായിരുന്നു സംയുക്ത സൈനിക മേധാവിയടെ ചുമതല.

2017 ഡിസംബർ 17 നാണ് രാജ്യത്തെ 27-ാമത് കരസേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതല ഏറ്റെടുത്തത്. ബിപിൻ റാവത്തിന്റെ പിതാവ് സേവനം അനുഷ്ടിച്ചിരുന്ന അതേ ബറ്റാലിയനിലാണ് അദ്ദേഹവും സൈനിക ജീവിതം ആരംഭിച്ചത്. 1978-ൽ 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിൽ അദ്ദേഹം ചേർന്നു. നാഷ്ണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ) എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും ദുർഘടമായ വടക്ക്-കിഴക്കൻ സൈനിക മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിൽ ലഫ്റ്റനന്റ് ജനറൽ ആയിരുന്നു.

നാൽപ്പത് വർഷത്തെ സൈനിക ജീവിതത്തിൽ ബ്രിഗേഡ് കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ്, സൗത്തേൺ കമാൻഡ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ട്രേറ്റിലെ ജനറൽ സ്റ്റാഫ് ഓഫീസർ ഡ്രേഡ്-2, കേണൽ മിലിറ്ററി സെക്രട്ടറി, ജൂനിയർ കമാൻഡിങ് വിങിലെ സീനിയർ ഇൻസ്ട്രക്ടർ, ഡെപ്യൂട്ടി മിലിറ്ററി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ബിപിൻ റാവത്ത് വഹിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്ര സമാധാന സേനയിലും കോംഗോയിൽ മൾട്ടി നാഷ്ണൽ ബ്രിഗേഡിന്റെ കമാൻഡറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഗൂർഖ ബ്രിഗേഡിൽ നിന്നുള്ള നാലാമത്തെ ചീഫ് ഓഫ് ദ ആർമി സ്റ്റാഫ് (സിഒഎഎസ്) ആകുന്നതിനു മുമ്പ് വൈസ് ചീഫ് ആയിരുന്നു അദ്ദേഹം.

വടക്കു കിഴക്കൻ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങൾ കുറച്ചുകൊണ്ടുവരുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. 2015-ൽ മ്യാൻമറിന്റെ അതിർത്തി കടന്നു നടത്തിയ ആക്രമണമാണ് അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നീക്കം. ഈ ആക്രമണത്തിലൂടെ നാഷ്ണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് – ഖാപ്ലാങ് വിഭാഗം (എൻഎസ്സിഎൻ-കെ) തീവ്രവാദികൾക്ക് വിപിൻ റാവത്തിന്റെ നേതൃത്വത്തിൽ ചുട്ട മറുപടി നൽകി. ദിമാപൂർ ആസ്ഥാനമാക്കിയുള്ള തേർഡ് കോർപ്‌സിൽ നിന്നാണ് ദൗത്യം നിറവേറ്റിയത്.

ഇന്ത്യൻ സേന അർത്തി കടന്ന് 2016ൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ആസൂത്രണം ചെയ്തവരിൽ ഒരാളായിരുന്നു അദ്ദേഹം. ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ നിന്നാണ് അദ്ദേഹം ദൗത്യം നിരീക്ഷിച്ചത്.

സേവനകാലത്ത് പരം വിശിഷ്ട് സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ എന്നീ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അകാലത്തിൽ പൊലിഞ്ഞ ഉന്നത സൈനിക മേധാവിക്ക് കേരളാ ടൈംസ് കുടംബാംഗങ്ങളുടെ ആദരാഞ്ജലികൾ…..

LEAVE A REPLY

Please enter your comment!
Please enter your name here