ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ പാർപ്പിട സമുച്ചത്തിൽ വൻ തീപിടിത്തം. ഒൻപത് കുട്ടികളടക്കം പത്തൊൻപത് പേർ മരിച്ചു. തീപിടിത്തത്തിൽ അറുപതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ മുപ്പതോളം പേരുടെ നില ഗുരുതരമാണ്.

 

ബ്രോൻക്‌സിലെ 19 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ പതിനൊന്നുമണിക്കായിരുന്നു അപകടം. രക്ഷാപ്രവർത്തനം തുടരുന്നു. മുപ്പത് വർഷത്തിനിടയിൽ ന്യൂയോർക്കിലുണ്ടാകുന്ന ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് അധികൃതർ അറിയിച്ചു.

 

മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും എല്ലാ സഹായങ്ങളും ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്‌ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. ‘ഇന്ന് നമ്മുടെ 19 അയൽക്കാരെ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടവർക്കായി, പ്രത്യേകിച്ച് ഒൻപത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്നോടൊപ്പം ചേരുക.’- മേയർ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here