ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി പി ഐ. നാൽപതോളം സീറ്റുകളിലാണ് സി പി ഐ മത്സരിക്കുന്നത്. സി പി എം ഇതിനോടകം തന്നെ അഞ്ച് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ലഖിംപുർ, അയോധ്യ, മറിൻഹൻ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇടതുപാർട്ടികൾ മത്സരിക്കുന്നത്.
നൽപതിലധികം സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഉടൻ തന്നെ പ്രഖ്യാപനം നടത്തുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈസ്റ്റ്, വെസ്റ്റ്, സെൻട്രൽ യുപി എന്നി മേഖലകളിലെല്ലാം തങ്ങൾ സ്ഥാനാർഥികളെ നിർത്തുമെന്നും സി പി ഐ നേതൃത്വം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് സിപിഎം അഞ്ച് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഈ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക സിപിഎം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സലിംപുർ, ചകിയ, കൊറാവോ, മറിൻഹൻ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്’ സിപിഎം നേതാവ് ഹിര ലാൽ യാദവ് പറഞ്ഞു.
രോഹിണിയ സീറ്റിലെ സ്ഥാനാർഥി ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഉടൻ തന്നെ ഇവിടുത്തെ സ്ഥാനാർഥിയെയും ഞങ്ങൾ പ്രഖ്യാപിക്കുമെന്നും ഹിര ലാൽ യാദവ് കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇടത് പാർട്ടികൾക്ക് സ്ഥാനാർത്ഥികളില്ലാത്ത മണ്ഡലങ്ങളിൽ എസ്പിയെയോ അല്ലെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധ്യതയുള്ള മറ്റു പാർട്ടികളുടെ സ്ഥാനാർഥിയെയോ പിന്തുണയ്ക്കുമെന്നും സിപിഎം നേതാവ് വ്യക്തമാക്കി.
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തീരുമാനിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുക. മെയിൻപുരി സദർ, ചിബ്രമാവു, ഗോപാൽപുർ, ഗുന്നൗർ എന്നീ മണ്ഡലങ്ങളിൽ അഖിലേഷിൻറെ പേരു നേരത്തെ തന്നെ ഉയർന്നു കേട്ടിരുന്നു.
Now we are available on both Android and Ios.