ഉഷ ഉണ്ണിത്താന്റെ സംസ്‌ക്കാരം വ്യാഴാഴ്ച;   വിയോഗത്തില്‍  അനുശോചിച്ചു ;

ന്യൂയോര്‍ക്ക്: സംഘാടകനും  പത്രപ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താന്റെ  മൃത
സംസ്‌ക്കാരം ഫെബ്രുവരി 3 നു നടത്തും. ഉഷ ഉണ്ണിത്താന്റെ പൊതുദര്‍ശനം  ഫെബ്രുവരി 2നാണ്. 

ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് വൈറ്റ് പ്ലേയിന്‍സ് മാമരനെക്ക് അവന്യൂവിലെ മക്മഹോന്‍ ഫ്യൂണറല്‍ ഹോമിലാണ് പൊതു ദര്‍ശനം.

സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക്  ആര്‍ഡ്സല്‍, 289 സെക്കോര്‍ റോഡിലെ ഫെണ്‍ കല്‍ഫ് സെമിത്തേരിയില്‍.

 
ഉഷയുടെ ദേഹവിയോഗത്തില്‍  വിവിധ സംഘടനകളും വ്യക്തികളും അനുശോചിച്ചു.  പൊതുരംഗത്ത് സജീവമായി ഉടപെട്ടിരുന്ന ശ്രീകുമാറിന്   പ്രവര്‍ത്തിക്കാന്‍ ശക്തമായ പിന്തുണ  ഉഷ നല്‍കിയിരുന്നതായി അനുശോചന സന്ദേശത്തില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ആതിഥ്യം സ്വീകരിക്കാന്‍ അവസരമുണ്ടായത് അനുസ്മരിക്കുന്നതായും കുമ്മനം പറഞ്ഞു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റ്റി ബോര്‍ഡ് അംഗം ശ്രീകുമാര്‍ ഉണ്ണിത്താന്റെ പത്നി ഉഷയുടെ നിര്യാണത്തില്‍ പ്രസിഡന്റ് ജി കെ പിള്ള അനുശോചിച്ചു.  അത്യന്തം സങ്കടകരമായ ഈ അവസ്ഥയെ നേരിട്ട്  കുടുംബവുമായി മുന്നോട്ടുപോകാനുള്ള ആത്മബലം ശ്രീകുമാറിന് സര്‍വേശ്വരന്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും കുടുംബത്തിന് വേണ്ട എന്ത് സഹായവും  നല്കാന്‍ കെ എച് എന്‍ എ ഒപ്പം ഉണ്ടാകുമെന്നും ജി കെ പിള്ള അറിയിച്ചു. എക്സിക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് പിള്ള, ട്രെഷറര്‍ ബാഹുലേയന്‍ രാഘവന്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

 വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനും അനുശോചിച്ചു.  അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയായ ശ്രീകുമാറിനൊപ്പം ഭാര്യ ഉഷയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന് ഡോ ഫിലിപ്പ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറഞ്ഞു. ജോളി കുമ്പുളിവേലി അനുശോചന പ്രമേയം അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here