ഫിലഡൽഫിയാ: നെല്ലിമറ്റം ഇളപ്പുങ്കൽ വീട്ടിൽ പരേതനായ ഇ.വി.ജോണിന്റെ ഭാര്യയും, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ (മാപ്പ്) മാപ്പ് ജനറൽ സെക്രട്ടറി ജോൺസൺ മാത്യുവിന്റെ മാതാവും ആയ  കുഞ്ഞൂഞ്ഞമ്മ ജോൺ (84) കേരളത്തിൽ നെല്ലിമറ്റത്തുള്ള സ്വഭവനത്തിൽവച്ച് നിര്യാതയായി  

 ജേക്കബ് ജോൺ, വത്സമ്മ  തോമസ്, ജോൺസൻ മാത്യു, ഡെയ്സി വർഗീസ് എന്നിവർ മക്കളും  ഷേർളി ജേക്കബ്, എം.സി. തോമസ്, സിസ്‌ലി ജോൺസൺ, വർഗീസ് എന്നിവർ മരുമക്കളുമാണ്.

പരേതയുടെ പൊതുദർശനവും സംസ്ക്കാര ചടങ്ങുകളും  ഫെബ്രുവരി 8 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും, അതിനെത്തുടർന്ന് ഭൗതിക ശരീരം വിലാപയാത്രയായി ചേലാട് കുറുമറ്റത്തുള്ള ബഥേൽ  മാർത്തോമ്മാ പള്ളിയിൽ എത്തിച്ചേരുന്നതും, അവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സാംസ്‌ക്കാരവും നടക്കും. സംസ്ക്കാര ചടങ്ങുകളിൽ സംബന്ധിക്കുവാൻ ജോൺസൺ മാത്യു കേരളത്തിലേക്ക് പുറപ്പെട്ടു.

കുഞ്ഞൂഞ്ഞമ്മ ജോണിന്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ (മാപ്പ്) പ്രസിഡന്റ് തോമസ് ചാണ്ടി, ട്രഷറാർ കൊച്ചുമോൻ വയലത്ത്,   മുൻ പ്രസിഡന്റ് ശാലു പുന്നൂസ് എന്നിവരോടൊപ്പം  മറ്റ് മാപ്പ് അംഗങ്ങളും ജോൺസന്റെ ഭവനത്തിൽ എത്തുകയും അനുശോചനങ്ങൾ  അറിയിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ്  ഫിലാഡൽഹിയാ ചീഫ്  വിൻസെന്റ് ഇമ്മാനുവൽ, ഫോമാ, ഫൊക്കാന, ട്രൈസ്റ്റേറ്റ് കേരളഫോറം,  വേൾഡ്  മലയാളി, ഐ ഓ സി, ബഡി ബോയ്സ് ഫിലാഡൽഫിയ എന്നിവയുടെ നേതാക്കളും മറ്റ് സംഘടനാ പ്രവർത്തകരും   അനുശോചനം അറിയിച്ചവരിൽ ഉൾപ്പെടുന്നു.

വാർത്ത: രാജു ശങ്കരത്തിൽ, ഫിലഡൽഫിയാ 

LEAVE A REPLY

Please enter your comment!
Please enter your name here