രാജേഷ് തില്ലങ്കേരി

തിരുവനന്തപുരം : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ  കേരളാ കൺവെൻഷന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. 26 രാവിലെ കഴക്കൂട്ടം മാജിക് പ്ലാനെറ്റിൽ 10 ന് ആരംഭിക്കുന്ന  ഫൊക്കാന കേരളാ കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.  ഉദ്ഘാട സമ്മേളനത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷം വഹിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാര സമർപ്പണം ഉച്ചയ്ക്ക് നടക്കും. മലയാള ഭാഷയുടെ വികസനത്തിനായി ഫൊക്കാന ഏർപ്പെടുത്തിയതാണ് ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ സമർപ്പിക്കപ്പെടുന്ന മലയാളത്തിലെ മികച്ച ഗവേഷണ പ്രബന്ധത്തിനാണ് അവാർഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭാഷാ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും. അമ്പതിനായിരം രൂപവീതമാണ് അവാർഡ് തുക.
കൺവെൻഷനിൽ മീഡിയാ സെമിനാർ,  വിവിധ വിഷയങ്ങളെ അധികരിച്ചുള്ള മറ്റു സെമിനാറുകൾ എന്നിവയും കൺവെൻഷനോടനുബന്ധിച്ച് നടക്കും.
 
വിവിധ വകുപ്പ് മന്ത്രിമാർ, എം എൽ എമാർ, രാഷ്ട്രീയ -സാമൂഹ്യ നേതാക്കൾ, സാഹിത്യകാരന്മാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിൽ നിന്നും എത്തിയ ഫൊക്കാന അംഗങ്ങളടക്കം  അഞ്ഞൂറിൽ പരം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.

ഫൊക്കാന കേരളാ കൺവെൻഷൻ 2022  ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പിച്ചിരിക്കയാണ്. ഇന്ന് രാവിലെ  ഭിന്നശേഷിക്കാരായ മാജിക് വിദ്യാർത്ഥികൾ കണ്ണുകെട്ടി ബൈക്കോടിച്ചുകൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

മാജിക് പ്ലാനറ്റിന്റെ ഡയറക്ടറും മജീഷ്യനുമായ ഗോപിനാഥ് മുതുകാടാണ് കൺവെൻഷന്റെ രക്ഷാധികാരി. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ജന.സെക്രട്ടറി സെമൺ ആന്റണി, ഫൊക്കാന ഇന്റർ നാഷണൽ കോ-ഓഡിനേറ്ററും മുൻ പ്രസിഡന്റുമായ പോൾ കറുകപ്പള്ളി, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്, ട്രഷറർ സണ്ണി മറ്റമന, വിമൺസ് ഫോറം ചെയർപേഴ്‌സൺ ഡോ കലാ ഷാഹി, തോമസ് തോമസ് (വൈസ് പ്രസിഡന്റ്),
 ഒർലാൻഡോ കൺവെൻഷൻ കൺവീനർ ചാക്കോ കുര്യൻ,  അഡീഷണൽ അസോസിയേററ്റ്  ട്രഷറർ ബിജു കൊട്ടാരക്കര, അസോസിയേറ്റ് സെക്രട്ടറി ഡോ മാത്യു വർഗീസ്, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു,  വിപിൻ രാജ് ( അസോസിയേറ്റ് ട്രഷറർ),  നാഷണൽ കോ-ഓഡിനേറ്റർ ലീലാ മാരറ്റ് തുടങ്ങിവയരാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here