ടോറൻണ്ടോ: ചരിത്ര വിജയകരമായി മാറിയ കേരള കൺവെൻഷനു ശേഷം ഫൊക്കാനയുടെ മറ്റൊരു ചരിത്രം കൂടി ഇന്ന് രചിക്കാനിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 
6 മണിക്ക് നടക്കുന്ന  ഫൊക്കാന ഡിസ്‌നി ഗ്ലോബൽ ഫാമിലി ഇൻറർനാഷണൽ കൺവെൻഷന്റെ കാനഡ റീജിയന്റെ  രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടക്കുന്നതോടെ കൺവെൻഷനു മുന്നോടിയായി നടക്കുന്ന റീജിയണൽ രെജിസ്ട്രേഷൻ കിക്ക് ഓഫുകൾ പൂർത്തിയാക്കുകയാണ്.  അഡ്രസ്: Ramada Fallsview 6045 Stanley Avenue, Niagra Falls, Ontario L2G 3Y3.

കാനഡ റീജിയന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ. കലാ ഷാഹി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അഡീ. അസോ. സെക്രട്ടറി ജോജി തോമസ്, അഡീ.അസോ. ട്രഷറര്‍ ബിജു ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.

ഫൊക്കാന ഭാരവാഹികള്‍ക്ക് പുറമേ ജോജി തോമസ്, ചാക്കോ കുര്യന്‍, സോമോന്‍ സക്കറിയ കൊണ്ടൂരാന്‍, മനോജ് എടമന, ജോണ്‍ പി ജോണ്‍, കുര്യന്‍ പ്രക്കാനം, ജോസ്സി കരക്കാട്ട്, സന്തോഷ് ജേക്കബ്, ബിജു ജോര്‍ജ്, പ്രസാദ് നായര്‍, സാബു കട്ടുകുടിയില്‍, ലിനോ ജോസഫ്, രേഷ്മ സുനില്‍, മഹേഷ് രവി, ബിലു കുര്യന്‍, ബീനാ സ്റ്റാന്‍ലി ജോണ്‍സ് തുടങ്ങിയവരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here