ന്യൂഡൽഹി: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച്‌ വർക്കിങ്‌ പ്രസിഡന്റും പാട്ടീദാർ സംവരണപ്രക്ഷോഭ നായകനുമായിരുന്ന ഹർദിക്‌ പട്ടേൽ. പിസിസി യോഗങ്ങൾക്ക്‌ വിളിക്കാറില്ല. തീരുമാനങ്ങളെടുക്കുമ്പോൾ അറിയിക്കാറില്ല. നവവരനെ വന്ധ്യംകരിച്ച സ്ഥിതിയാണ്‌ തനിക്ക്‌ പാർടിയിലെന്നും ഹർദിക്‌ പട്ടേൽ പറഞ്ഞു.

തനിക്ക് പ്രാധാന്യംനൽകിയാൽ വരുംനാളുകളിൽ അവരുടെ വഴിമുടക്കുമോ എന്ന്‌ പല നേതാക്കൾക്കും ഭയമാണെന്നും -ഹർദിക്‌ തുറന്നടിച്ചു. പട്ടീദാർ സമുദായത്തിൽനിന്നുള്ള നരേഷ്‌ പട്ടേലിനെ കോൺഗ്രസിലേക്ക്‌ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെത്തുടർന്നാണ്‌ ഹർദിക്കിന്റെ പ്രതികരണം.

ഹർദിക്‌ ആംആദ്‌മി പാർടിയിലേക്ക്‌ പോകുമെന്ന അഭ്യൂഹവുമുണ്ട്‌. കഴിഞ്ഞദിവസം പട്ടേൽ പ്രക്ഷോഭക്കേസിലെ രണ്ടുവർഷത്തെ തടവുശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം ഹർദിക്‌ പ്രകടിപ്പിച്ചിരുന്നു.
ചർച്ചചെയ്‌ത്‌ പ്രശ്‌നം പരിഹരിക്കുമെന്ന്‌ പിസിസി പ്രസിഡന്റ്‌ ജഗദീഷ്‌ താക്കോർ പറഞ്ഞു. അതിനിടെ, കോൺഗ്രസ്‌ നേതാവും മുൻ എംഎൽഎയുമായ ശതകോടീശ്വരൻ ഇന്ദ്രാനിൽ രാജ്യഗുരു പാർടിവിട്ട്‌ ആംആദ്‌മി പാർടിയിൽ ചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here