ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത രണ്ടു മുതല്‍ മൂന്ന് ദിവസത്തേക്ക് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കു പടിഞ്ഞാന്‍, മധ്യേ മേഖലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ചു ദിവസത്തേക്ക് വടക്കുകിഴക്ക് ഇന്ത്യയില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഡല്‍ഹിയില്‍ ഇന്നു രാവിലെ 28.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ചൂട് പരമാവധി 44 ഡിഗ്രി വരെ എത്തുമെന്നാണ് പ്രതീക്ഷ. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വെളളിയാഴ്ച ബംഗാളിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here