ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ വിവാദ പരാമർശത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായി ദുർബലമാകുകയാണെന്നും ബി.ജെ.പിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനത്തിന് കോട്ടം വരുത്തുകയും ചെയ്തിരിക്കുകയാണെന്നും ട്വിറ്ററിലൂടെ രാഹുൽ വിമർശിച്ചു.

 

‘വെറുപ്പ് വെറുപ്പിനെ മാത്രമേ വളർത്തൂ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ…ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്. ഭാരത് ജോഡോ’ ഹിന്ദിയിലെഴുതിയ മറ്റൊരു ട്വീറ്റിൽ രാഹുൽഗാന്ധി പറഞ്ഞു.

ചാനൽ ചർച്ചയിൽ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമയുടെയും ട്വിറ്ററിൽ കുറിപ്പിട്ട ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ ജിൻഡാലിന്റെയും നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ശക്തമാക്കിയിരിക്കുകയാണ്. വിവാദ പ്രസ്താവന നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സമാജ്‌വാദി പാർട്ടിയും ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here