പ്രവാചക നിന്ദ വിഷയത്തിൽ, ഇന്ത്യയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി അൽഖ്വയ്ദ. രാജ്യത്ത് ചാവേറാക്രമണം നടത്തുമെന്നാണ് അൽഖ്വയ്ദ പറയുന്നത്. മുംബൈ, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സ്‌ഫോടനം നടത്തുമെന്ന് അൽഖ്വയ്ദ പുറത്തിറക്കിയ പ്രസ്താവനയിലെ ഭീഷണി. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ടിടിപിയും പ്രവാചക നിന്ദയുടെ പേരിൽ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

പ്രവാചകനെ അവഹേളിക്കുന്നവരെ വധിക്കുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നുണ്ട്. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ​ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here