സ്വന്തം ലേഖകൻ

ഷിക്കാഗോ : ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ സഭയുടെ  രണ്ടാമത്തെ ബിഷപ്പായി മാർ ജോയ് ആലപ്പാട്ടിനെ (65) പരിശുദ്ധ  ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഈ നിയമന വാർത്ത സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അറിയിച്ചു. 2022 ജൂലൈ 3-നാണ് റോമിൽ പ്രഖ്യാപനമുണ്ടായത്.  ജോയ് ആലപ്പാട്ട് ചിക്കാഗോ സീറോ മലബാർ എപ്പാർക്കിയുടെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സ്ഥാനാരോഹണം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.

2001 ൽ മാർപാപ്പയായിരുന്ന ജോൺ പോൾ രണ്ടാമാനാണ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ഡയോസിസ് ഓഫ് ചിക്കാഗോയുടെ രൂപീകരണം പ്രഖ്യാപിച്ചത്. മാർ ജേക്കബ്ബ് അങ്ങാടിയത്തിനെ പ്രഥമ ബിഷപ്പായും നിയമിച്ചു, 2001 ജൂലൈ ഒന്നിനായിരുന്നു ഔദ്യോഗികമായ സ്ഥാനാരോഹണം 

ഇരുപത്തിയൊന്നുവർഷത്തെ സേവനത്തിനുശേഷം ബിഷപ്പ് മാർ ജേക്കബ്ബ് അങ്ങാടിയത്ത് സ്ഥാനമൊഴിഞ്ഞതോടെയാണ് സഹായ മെത്രാനായി  സേവനം അനുഷ്ഠിച്ചുവരികയായിരുന്ന മാർ ജോയി ആലപ്പാട്ടിനെ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി പ്രഖ്യാപിക്കപ്പെടുന്നത്.

1956 സെപ്തംബർ 27-ന് തൃശൂർ ജില്ലയിലെ പറപ്പൂക്കരയിൽ തെക്കേത്തല വർഗീസ് -റോസി ദമ്പതികളുടെ മകനായാണ് മാർ ജോയി ആലപ്പാട്ടിന്റെ ജനനം, അക്കാലത്തെ ഇടവക വികാരി ഫാ ജേക്കബ്ബ് ചക്കാലയ്ക്കലായിരുന്നു. ചക്കാലച്ചന്റെ താല്പര്യപ്രകാരം അൾത്താര ബാലനായും കൊയർ ഗ്രൂപ്പിൽ അംഗവുമായി. ഹൈസ്‌കൾ പഠനത്തിനു  ശേഷം തൃശ്ശൂർ തോപ്പിലുള്ള സെന്റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നു. കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിൽ അദ്ദേഹം തന്റെ പ്രധാന സെമിനാരി പഠനം പൂർത്തിയാക്കി. 1981 ഡിസംബർ 31-ന് ഇരിഞ്ഞാലക്കുട രൂപത മെത്രാൻ ആയിരുന്ന മാർ ജെയിംസ് പഴയാറ്റിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. ചാലക്കുടി, മാള, കുമ്പിടി, ഇരിഞ്ഞാലക്കുട ഇടവകളിൽ സേവനം അനുഷ്ഠിച്ചു. ദൈവ ശാസ്ത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും നേടി. തികഞ്ഞ സംഗീതാസ്വാദകനായിരുന്നു ബിഷപ്പ്, പ്രാർത്ഥനാ ജീവിതത്തിൽ സംഗീതത്തിനുള്ള സ്വാധീനത്തിൽ വിശ്വസിച്ചിരുന്നു

1994-ൽ അമേരിക്കയിലെത്തിയ അദ്ദേഹം ന്യൂജേഴ്സിയിലെ ന്യൂ മിൽഫോർഡിലും ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലും  അസോസിയേറ്റ് പാസ്റ്ററായി സേവനമനുഷ്ഠിച്ചു. അതിനിടെ  ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷൻ പ്രോഗ്രാം പൂർത്തിയാക്കി, വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ ഒരു സർട്ടിഫൈഡ് ചാപ്ലിൻ ആയി ജോലി ചെയ്തു. 2001-ൽ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപതയിൽ സേവനമനുഷ്ഠിക്കാൻ മാർ ജേക്കബ് അങ്ങാടിയത്ത് അദ്ദേഹത്തെ ക്ഷണിക്കുകയും ന്യൂജേഴ്സിയിലെ ഗാർഫീൽഡ്  സീറോ മലബാർ മിഷന്റെ ഡയറക്ടറായും ഗാർഫീൽഡിലെ ഔവർ ലേഡി ഓഫ് സോറസ് ചർച്ചിന്റെ അഡ്മിനിസ്‌ട്രേറ്ററായും നിയമിതനായി.

2011 ൽ ചിക്കാഗോ കത്തീഡ്രൽ വികാരിയായി. 1400 ൽ അധികം കുടുംബങ്ങളുള്ള വലിയ ഇടവകയായിരുന്നു അത്. എല്ലാവിഭാഗം മതവിശ്വാസികളുമായും വളരെ അധികം ആത്മ ബന്ധം പുലർത്തിയിരുന്ന അച്ചനെ ചിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുത്തു. 

ലാളിത്യമാണ് മനുഷ്യ സ്‌നേഹത്തിന്റെ പരമമായ സത്യമെന്ന് തിരിച്ചറിഞ്ഞ നല്ല ഇടയനായിരുന്നു പിതാവ്, ആത്മശുദ്ധി, സുവിശേഷചൈതന്യവും, സ്‌നേഹാത്മകതയും ഒക്കെയായിരുന്നു മുഖമുദ്ര, അതിനുള്ള അംഗീകാരംകൂടിയാണ് പരമോന്നതമായ പദവിയായ  മെത്രാൻപദവി നൽകി സഭ ആദരിക്കുന്നത്.

2014 ജൂലൈ 24 ന് സഹായ മെത്രാനായി നിയമിതനായ അദ്ദേഹം ബിഷപ്പായി നിയമിതനാവുന്നതോടെ  പുതിയൊരു ദൗത്യമാണ് ഏറ്റെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here