ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി. ദ്രൗപതി മുർമുവിനെ രാഷ്ട്രപത്‌നി എന്ന് പരാമർശിച്ചത് നാക്ക് പിഴയാണെന്ന് അധീർ രഞ്ദൻ ചൗധരി രാഷ്ട്രപതിക്കയച്ച കത്തിൽ വ്യക്തമാക്കി. പിഴവ് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ പറയുന്നു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെയാണ് അധീർ രഞ്ജൻ ചൗധരിയുടെ വിവാദ പരാമർശം. ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ ര‍ഞ്ജന്‍ പറയുകയായിരുന്നു.

പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here