ഓരോ ഇന്ത്യൻ പൗരന്റെയും അഭിമാന ദിനമാണ് ഓഗസ്റ്റ് 15. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയിൽ നിന്ന് കരകയറാൻ നമ്മുടെ പൂർവ്വികർ നേരിട്ട ത്യാഗങ്ങളുടെയും പ്രതിബന്ധങ്ങളുടെയും ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ന് ഇന്ത്യയും തലയുയർത്തി നിൽക്കുന്നു. ഭാരത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെ അഭിമാന നിമിഷങ്ങളിൽ എല്ലാ വായനക്കാർക്കും കേരള ടൈംസിന്റെ പ്രോജ്വലമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ 2022 ഓഗസ്റ്റ് 15ന്,  75 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.  അടിച്ചമർത്തലിന്റെ ചങ്ങലകൾ പൊട്ടിച്ച് രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ചരിത്രപരമായ സന്ദർഭത്തെ ആണ് ഈ ദിവസം അടയാളപ്പെടുത്തുന്നത്. ഇന്ന് ഇന്ത്യ ലോക രാജ്യങ്ങളുടെ നെറുകയിൽ ആണ്.
അന്ന് വൈദേശിക ശക്തികളുടെ അടിച്ചമർത്തലുകൾ ആയിരുന്നുവെങ്കിൽ ഇന്ന് ദേശീയ- പ്രാദേശിക ശക്തികളുടെ അടിച്ചമർത്തലുകൾ നേരിഞ്ഞമരുകയാണ് 135 കോടി വരുന്ന ഭാരതീയ ജനത. മാധ്യമ സ്വാതന്ത്ര്യത്തിനു ഇത്ര മേൽ കൂച്ചുവിലങ്ങിടപ്പെട്ട കാലഘട്ടം അടിയന്ത്രിവസ്ഥക്കാലത്തു പോലുമുണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയായി തോന്നാം. ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെപ്പോലെ എന്തിനും ഏതിനും വിലക്കുകൾ ഏർപ്പെടുത്തുന്ന രാജ്യമായി ഭാരതം മാറുമ്പോൾ അടിസ്ഥാന സ്വന്തന്ത്ര്യത്തിനു വേണ്ടി ജനം പോർട്ടത്തിനിറങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ല. സർക്കാരുകളെ വിമർശിക്കാൻ ബാധ്യതയുള്ള മാധ്യമങ്ങൾ അവരുടെ ദൗത്യം നിറവേറ്റിയാൽ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.   
 
നല്ലൊരു ഭാരതം സ്വപ്നം കാണുന്ന ഭാരതീയർക്ക്, അവരുടെ സ്വപ്നം സാഫല്യമാക്കട്ടെ എന്നാശംസിക്കാൻ മാത്രമേ നമുക്ക് കഴിയുകയുള്ളു. എല്ലാ ഭാരതീയർക്കും നല്ല നാളെയുടെ പിറവിക്കായി സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിന്റെ അഭിമാനകരമായ ഈ ദിനത്തിൽ, എല്ലാ ഭാരതീയർക്കും, പ്രിയപ്പെട്ട കേരളാ ടൈംസ് വായനക്കാർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.

പോൾ കറുകപ്പള്ളി
(മാനേജിംഗ് ഡയറക്ടർ, കേരളാ ടൈംസ്)

LEAVE A REPLY

Please enter your comment!
Please enter your name here