റാഞ്ചി: പരീക്ഷയ്ക്ക് അധ്യാപകന് മന:പൂര്‍വ്വം മാര്‍ക്ക് കുറച്ചുവെന്നു ആരോപിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ അധ്യാപകനെയും രണ്ട് ക്ലര്‍ക്കിനെയും കെട്ടിയിട്ടു മര്‍ദിച്ചു. സംഭവം ജാര്‍ഖണ്ഡിലെ ധൂംകയിലാണ്.
പ്രാക്ടിക്കല്‍ പരീക്ഷയില്‍ അധ്യാപകന് മന:പൂര്‍വ്വം മാര്‍ക്ക് കുറച്ചുയെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. 32 വിദ്യാര്‍ഥികളില്‍ 11 പേര്‍ക്ക് ഡി ഗ്രേഡ് കിട്ടിയതാണ് വിദ്യാര്‍ഥികളെ രോഷാകുലരാക്കിയത്. ഡി ഗ്രേഡ് തോല്‍വിക്ക് തുല്യമാണ്. സ്കൂള്‍ മാനേജ്മെന്റ് പരാതി നല്കാന് തയാറാകഞ്ഞതിനാല് സംഭവത്തില്‍ പോലീസ് കേസ്സെടുത്തിട്ടില്ല. മര്‍ദനത്തില്‍ അധ്യാപകനും ക്ലര്ക്കുകള്ക്കു പരുക്ക് ഏറ്റിട്ടുണ്ട്.