ന്യൂ യോർക്ക് : സഹ്യദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് “നിത്യ സ്നേഹം 2022” ഒക്ടോബർ ഒന്നിന് ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെൻറ്ററിൽ (26 N Tyson Ave, Floral Park, NY) വച്ചു നടത്തപ്പെടുന്നു. അമേരിക്കയിൽ അറിയപ്പെടുന്ന ഗായകർ അണിനിരക്കുന്ന ഈ ആത്മീക സംഗീത കൂട്ടായ്മയിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടു കൂടെയാണ് നടത്തപ്പെടുന്നത്. ഈ പ്രോഗ്രാമിലെ മുഖ്യ അതിഥിയായി ഫാദർ ജോണി ചെങ്ങളം പങ്കടുക്കുന്നു.

അമേരിക്ക, യുണൈറ്റഡ് കിങ്ഡം, കാനഡ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ക്രിസ്ത്യൻ മ്യൂസിക് ഗ്രൂപ്പുകൾ, ക്രിസ്ത്യൻ ഓൺലൈൻ മീഡിയകൾ, ക്രിസ്ത്യൻ ചാരിറ്റി സംഘടനകൾ ഇതെല്ലാം ചേർന്ന കൂട്ടായ്മയാണ് സഹ്യദയ ക്രിസ്ത്യൻ ആർട്‌സ്. ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ, മ്യൂസിക് പ്രോഗ്രാമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ വച്ച് സഹ്യദയ നടത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾ മ്യൂസിക് പ്രോഗ്രാമുകൾ നടത്താൻ സാധിച്ചില്ല. എന്നാൽ നല്ലവരായ അംഗങ്ങളുൾടെ സഹായത്താൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കഴിഞ്ഞ കോവിഡ് കാലയളവിൽ നടത്താൻ സാധിച്ചു. കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ വീട് നഷപ്പെട്ടവരിൽ ആദ്യമായി വീട് വച്ചു കൊടുക്കുവാൻ സഹ്യദയ ക്രിസ്ത്യൻ ആർട്‌സിനു സാധിച്ചു. ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ കേരളത്തിൽ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.

ഈ പ്രോഗ്രാം ഓർഗനൈസ് ചെയ്യുന്നത് ഡിവൈൻ മ്യൂസിക് – ലാജി തോമസ്, കെസിയ മെലഡി- ജോമോൻ ഗീവര്ഗീസ്, L3IJ മ്യൂസിക്കൽ മിനിസ്ട്രി – ജോയൽ സ്‌കറിയ, ക്രിസ്ത്യൻ ഡിവോഷണൽ മിനിസ്ട്രി – വിൻസ് തോമസ്, റിഥം സൗണ്ട് മിനിസ്ട്രി- ഫിലിപ്പ് കെ മാത്യു, ജെനെസിസ് ക്രീയേഷൻസ് – ബിജു ജോൺ, എലോഹിം എക്കോസ് മ്യൂസിക് – റെജി ജോസഫ്, ക്രിസ്ത്യൻ കോറസ്- നൈനാൻ കൊടിയാട്ട്, ഹെബ്രോൻ മീഡിയ ഹബ് – ജിബിൻ ജോൺ, മഴവിൽ അമേരിക്ക പ്രൊഡക്ഷൻസ് – ഷാജി എണ്ണശ്ശേരിൽ എന്നിവരുടെ സഹകരണത്തിലാണ്. പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നത് ഇതിലെ അംഗങ്ങളും കൂടാതെ സ്പോൺസേർസ് ആയി സോളാർ കൺസൾറ്റൻറ് ഡോൺ തോമസ്, ഫാൽക്കൺ പ്രിൻറ് സൊല്യൂഷൻസ്, പിങ്കി ആൻ തോമസ് (ടാക്‌സ് കൺസൽറ്റൻറ്), നിസ്സി ഹോം ഇമ്പ്രൂവ്മെന്റ്, കൊട്ടിലിൻ റെസ്റ്റാറെന്റ്, കോശി തോമസ് (നേഷൻവൈഡ് മോട്ഗേജ്), മാത്യു ജെ പനക്കൽ (ഹോമിയോപ്പതി കൺസൽറ്റൻറ്) എന്നിവരാണ്.

പൊതു ജനങ്ങൾക്കായി തികച്ചും സൗജന്യമായി നടത്തുന്ന ഈ പ്രോഗ്രാമിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ശ്രീ ലാജി തോമസ് 516-849-0368, ശ്രീ ജോമോൻ ഗീവർഗീസ് 347-952-0710

ഏവരുടെയും പ്രാത്ഥനയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here