ന്യൂയോർക്ക് : ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇറാൻ വംശജയായ ബ്രിട്ടിഷ് നടിയും ആക്ടിവിസ്​റ്റുമായ നസാനീൻ ബോണിയാഡിയുമായി കൂടിക്കാഴ്ച നടത്തിയ കമല ഇറാനിയൻ വനിതകൾക്ക് താനും യു.എസും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പറഞ്ഞു.

 

തുല്യ അവകാശങ്ങൾക്കായി തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഇറാനിയൻ സ്ത്രീകളും പെൺകുട്ടികളും നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങൾ ലോകത്തിന് പ്രചോദനമാണെന്ന് കമല പറഞ്ഞു.

 

മഹ്സ അമിനിയെന്ന (22) യുവതി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സദാചാര പൊലീസിന്റെ അറസ്റ്റിലാവുകയും കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതോടെയുമാണ് ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. സെപ്തംബർ 17 മുതൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോഴും രാജ്യ വ്യാപകമായി ശക്തമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here