ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലേക്ക്. അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് നഗ്രോട്ട ബഗ്വാനിൽ റാലിയെ അഭിസംബോധന ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ, മുഖ്യമന്ത്രി ജയ് റാം താക്കൂർ എന്നിവരുടെ റാലികളും ഉണ്ടാകും.

ഷിംല ജില്ലയിലെ രാംപൂർ കോളജ് ഗ്രൗണ്ടിൽ ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം ജില്ലയിലെ രാംലീല മൈതാനിയിൽ അദ്ദേഹം പൊതുയോഗം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാൻഗ്ര ജില്ലയിലെ നഗ്രോട്ടയിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം ജനസമ്പർക്ക കാമ്പയിനിൽ പങ്കുചേരും, തുടർന്ന് തരു മൈതാൻ നഗ്രോട്ടയിൽ പൊതുയോഗത്തിൽ സംസാരിക്കും.

ഇതിന് ശേഷം കാൻഗ്ര ജില്ലയിലെ നിയമസഭാ മണ്ഡലമായ ജസ്വാൻ പരാഗ്പൂരിൽ പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തുടർന്ന് ഉന നിയമസഭാ മണ്ഡലത്തിലെ മെഹത്പൂർ ടാക്സി സ്റ്റാൻഡിൽ പൊതുയോഗം നടക്കും. വൈകിട്ട് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം ഉന ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബിലാസ്പൂർ ജില്ലയിലെ ഝന്ദൂത നിയമസഭാ മണ്ഡലത്തിലെ സമ്മേളന സ്ഥലമായ ബർതിനിൽ പൊതുയോഗം നടത്തും. ഇതിന് ശേഷം കംഗ്ര മണ്ഡലത്തിലെ മറ്റൗറിൽ റാലി നടത്തും. ഹമീർപൂരിലെ നദൗൺ നിയമസഭാ മണ്ഡലത്തിലെ ഗലോഡിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ പൊതുയോഗം നടത്തും. ഇതിന് ശേഷം ഹമീർപൂർ ജില്ലയിലെ ബർസാർ നിയമസഭാ മണ്ഡലത്തിലെ ഗാർലിയിൽ റാലി നടക്കും. വൈകീട്ട് നഗരസഭാ കാൻഗ്ര മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാൻഗ്ര ജില്ലയിലെ ജ്വാലി നിയമസഭാ മണ്ഡലത്തിലെ സംലാനയിൽ പൊതുയോഗം നടത്തും. ഇതിന് ശേഷം കാൻഗ്രയിലെ ജ്വാലാമുഖി നിയമസഭാ മണ്ഡലത്തിലെ ഭദോലി കുറ്റിയാരയിൽ റാലി നടക്കും. ഉച്ചകഴിഞ്ഞ് ബിലാസ്പൂർ ജില്ലയിലെ ഘുമർവിനിൽ പൊതുസമ്മേളനം നടക്കും. അതേസമയം, ഘുമർവിനിലെ പൊതുയോഗത്തിൽ ആനന്ദ് ശർമയും സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here